LiveTV

Live

Kerala

ബിവറേജ് ഔട്ട്ലറ്റ് തുറക്കാന്‍ കൊല്ലത്ത് സമരം

ബിവറേജ് ഔട്ട്ലറ്റ് തുറക്കാന്‍ കൊല്ലത്ത് സമരം
Summary
കണ്‍സ്യൂമര്‍ഫെഡ് വനിതാ ജീവനക്കാരുടെ നേതൃത്വത്തിലാണ് സമരം. എന്നാല്‍ ജീവനക്കാരെ ഒരു കാരണവശാലും ഔട്ട്ലറ്റില്‍ പ്രവേശിപ്പിക്കില്ലെന്ന് കാണിച്ച് കുട്ടികളും സ്ത്രീകളും അടങ്ങുന്ന നാട്ടുകാര്‍ ഔട്ട്ലറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

മാറ്റി സ്ഥാപിച്ച മദ്യവില്‍പ്പനശാല തുറക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് കണ്‍സ്യൂമര്‍ഫെഡ് വനിതാ ജീവനക്കാരുടെ നേതൃത്വത്തില്‍ സമരം. കൊല്ലം ചിന്നക്കടയ്ക്ക് സമീപമുള്ള കണ്‍സ്യൂമര്‍ഫെഡിന്‍റെ ഔട്ട്ലറ്റിന് മുന്നിലാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. എന്നാല്‍ ഔട്ട്ലറ്റ് തുറക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

കൊല്ലം ചിന്നക്കടയില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ഫെഡിന്‍റെ മദ്യവില്‍പ്പനശാല കഴിഞ്ഞ മാസമാണ് കന്‍റോണ്‍മെന്‍റ് ഹൌസിങ്ങ് കോളനിയിലേക്ക് മാറ്റി സ്ഥാപിച്ചത്. ജനവാസ കേന്ദ്രത്തില്‍ ഔട്ട്ലറ്റ് അനുവദിക്കില്ലെന്ന് കാണിച്ച് അന്നുമുതല്‍ നാട്ടുകാര്‍ സമരം നടത്തുകയാണ്. കണ്‍സ്യൂമര്‍ഫെഡിന്‍റെ ഏറ്റവും വലിയ വരുമാന മാര്‍ഗമായിരുന്ന ചിന്നക്കടയിലെ ഔട്ട്ലറ്റ് ഒരുമാസമായി അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിലാണ് ഇത് തുറക്കാന്‍ വനിതാ ജീവനക്കാരുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിരിക്കുന്നത്.

എന്നാല്‍ ജീവനക്കാരെ ഒരു കാരണവശാലും ഔട്ട്ലറ്റില്‍ പ്രവേശിപ്പിക്കില്ലെന്ന് കാണിച്ച് കുട്ടികളും സ്ത്രീകളും അടങ്ങുന്ന നാട്ടുകാര്‍ ഔട്ട്ലറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. സമരം നടത്തുന്ന കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ക്ക് പിന്തുണയുമായി മദ്യപാനികള്‍ എത്തിയത് സ്ഥലത്ത് നേരിയ സംഘര്‍ഷത്തിന് വഴിവെച്ചു.