LiveTV

Live

Kerala

ഭൂമിയില്ലാത്തവര്‍ക്ക് കിടപ്പാടമൊരുക്കി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്

ഭൂമിയില്ലാത്തവര്‍ക്ക് കിടപ്പാടമൊരുക്കി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്
Summary
വീടിനൊപ്പം തൊഴില്‍, കുടിവെള്ളം തുടങ്ങി വിവിധ തലത്തിലുള്ള പദ്ധതികള്‍ സണ്‍റൈസിലുണ്ട്.

സര്‍ക്കാരിന്റെ പിടിപ്പുകേടും അവഗണനയുമാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയെ പരാജയപ്പെടുത്തിയത്. സര്‍ക്കാര്‍ സഹായത്തിനായി പതിറ്റാണ്ടുകളായി കാത്തിരിക്കുന്നവര്‍ക്ക് പലയിടത്തും താങ്ങാകുന്നത് സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരുമാണ്. വീടും ഭൂമിയുമില്ലാത്തവരുടെ പുനരധിവാസത്തിന് സര്‍ക്കാരിന് തന്നെ മാതൃകയാക്കാവുന്നതാണ് പശ്ചിമ കൊച്ചിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സണ്‍റൈസ് പദ്ധതി.

ഒറ്റമുറി വാടക വീടുകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ ഒന്നിച്ചുകഴിയുന്ന പ്രദേശമാണ് പശ്ചിമ കൊച്ചി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരഹിതര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലൊന്ന്. സര്‍ക്കാര്‍ ഓരോ പദ്ധതി പ്രഖ്യാപിക്കുമ്പോഴും അതിലേക്കെല്ലാം അപേക്ഷ നല്‍കി കാത്തിരിക്കുകയെന്നതാണ് ഇവിടത്തുകാരുടെ വിധി. ഇതിനറുതി വരുത്തിയാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സണ്‍റൈസ് എന്ന പേരില്‍ വിപുലമായ പുനരധിവാസ പദ്ധതി നടപ്പാക്കിയത്. വീടിനൊപ്പം തൊഴില്‍, കുടിവെള്ളം തുടങ്ങി വിവിധ തലത്തിലുള്ള പദ്ധതികള്‍ സണ്‍റൈസിലുണ്ട്.

സണ്‍റൈസ് പദ്ധതി പ്രകാരം വീടില്ലാത്തവര്‍ക്കായി ഇതിനകം 14 വീട് നിര്‍മ്മിച്ച് നല്കി. 21 ഫ്ലാറ്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇവിടെ വളരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ചേരി നിര്‍മ്മാര്‍ജ്ജനം നടപ്പാക്കാനുള്ള കോര്‍പ്പറേഷന്‍ പദ്ധതിയടക്കം നിരവധി സര്‍ക്കാര്‍ വക പദ്ധതികള്‍ മട്ടാഞ്ചേരിയിക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴായി കോടികള്‍ ചെലവാക്കിയെങ്കിലും ഒന്നും താഴെ തട്ടിലെത്തിയിട്ടില്ല. ഭൂഹിതരിലല്ലാത്ത കേരളം പദ്ധതിയിലും ഒരാള്‍ക്ക് പോലും ഇതുവരെ ഭൂമി ലഭിച്ചിട്ടില്ല. ഇവിടെയാണ് മാതൃകാ പദ്ധതിയായി സണ്‍റൈസ് മാറുന്നത്.