LiveTV

Live

Kerala

പുഴ കയ്യേറ്റമൊഴിപ്പിക്കാന്‍ ഉത്തരവ്; ഭൂമി കയ്യേറിയത് ഫ്ലാറ്റ് നിര്‍മാതാക്കള്‍

പുഴ കയ്യേറ്റമൊഴിപ്പിക്കാന്‍ ഉത്തരവ്; ഭൂമി കയ്യേറിയത് ഫ്ലാറ്റ് നിര്‍മാതാക്കള്‍
Summary
തീരത്തെ കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള പുറന്പോക്ക് ഭൂമിയും പുഴയും കയ്യേറി നിര്‍മാണം നടത്തിയത് ട്രൈബ്യൂണല്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കാന്‍ നഗരസഭ സെക്രട്ടറി ഉത്തരവിട്ടു.

ചിലവന്നൂര്‍ തീരത്ത് സ്വകാര്യ ഫ്ലാറ്റ് നിര്‍മാതാക്കള്‍ കയ്യേറിയ പുറന്പോക്ക് ഭൂമി തിരിച്ചുപിടിക്കാന്‍ തദ്ദേശസ്വയംഭരണവകുപ്പ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. തീരത്തെ കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള പുറന്പോക്ക് ഭൂമിയും പുഴയും കയ്യേറി നിര്‍മാണം നടത്തിയത് ട്രൈബ്യൂണല്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കാന്‍ നഗരസഭ സെക്രട്ടറി ഉത്തരവിട്ടു.

2006 ഏപ്രിലിലാണ് ചിലവന്നൂര്‍ തീരത്ത് കെട്ടിടം നിര്‍മിക്കാന്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് അനുമതി നേടിയത്. എന്നാല്‍ ചിലവന്നൂര്‍ പുഴയുടെ തീരത്ത് നിര്‍മിച്ച കെട്ടിടം പുഴ കയ്യേറിയതിനു പുറമെ പുറന്പോക്ക് ഭൂമിയും കയ്യേറി. 6.5 മീറ്റര്‍‌ വീതിയില്‍ 80 മീറ്റര്‍ നീളത്തിലാണ് ഫ്ലാറ്റ് നിര്‍മാതാക്കള്‍ പുഴ കയ്യേറിയതെന്ന് കലക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കയ്യേറിയ ഭൂമിയില്‍ പാര്‍ക്കും മറ്റും നിര്‍മിക്കുകയും ചെയ്തു. കയ്യേറ്റമൊഴിപ്പിച്ച് ഭൂമി തിരിച്ചുപിടിക്കാന്‍ നേരത്തെ കോര്‍പറേഷന്‍ കൌണ്‍സിലും ഏകകണ്ഠമായി തീരുമാനിച്ചിരുന്നു.

കയ്യേറ്റമൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി എതിരായിരുന്നു. പിന്നീട് തദ്ദേശസ്വയംഭരണ ട്രൈബ്യൂണലിന് സമര്‍പ്പിച്ച ഹരജിയാണ് ഇപ്പോള്‍ തള്ളിയത്. ഫ്ലാറ്റ് നിര്‍മാതാക്കള്‍ കയ്യേറിയ പുറന്പോക്ക് ഭൂമി തിരിച്ചുപിടിച്ച് നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഇതോടെ ട്രൈബ്യൂണല്‍ ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറി ഉത്തരവിട്ടു.