LiveTV

Live

Kerala

സഹോദരനെ അവസാനമായി യാത്രയാക്കാന്‍ സക്കരിയ എത്തി

സഹോദരനെ അവസാനമായി യാത്രയാക്കാന്‍ സക്കരിയ എത്തി
Summary
ദിവസങ്ങൾ മാത്രം നീണ്ട ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി കഴിഞ്ഞ് സക്കരിയ തടവറയിലേക്കും മാസങ്ങൾക്ക് ശേഷം സഹോദരൻ ശരീഫ് പ്രവാസലോകത്തേക്കും മടങ്ങി

ബംഗളുരു സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട പരപ്പനങ്ങാടി സ്വദേശി സകരിയ പരോളിൽ നാട്ടിലെത്തി . സഹോദരന് ശരീഫിന്റെ മരണത്തെ തുടർന്നാണ് സകരിയക്ക് പരോൾ അനുവദിച്ചത് . ശരീഫിന്റെ വിവാഹത്തിനായിരുന്നു ഇതിനു മുന്പ് സകരിയ്യ ജയിലില് നിന്നും വീട്ടിലെത്തിയിരുന്നത്.

ഇന്നലെ രാത്രി ബംഗളുരുവിലെ ജയിലിൽ നിന്നിറങ്ങിയ സകരിയ ഇന്നു രാവിലെ പതിനൊന്നു മണിയോടെ യാണ് വീട്ടിലെത്തിയത് . കനത്ത പൊലീസ് കാവിലായിരുന്നു സകരിയയെത്തിയത്. അൽപ നേരത്തിനു ശേഷം ഇന്നലെ ദുബൈയിൽ മരിച്ച സകരിയയുടെ സഹോരൻ റെ മൃതദേഹം വീട്ടിലെത്തി . വികാര നിർഭരമായിരുന്നു പിന്നീടുള്ള കാഴ്ചകൾ . വേദനകൾ കടിച്ചമർത്തി സകരിയയുടെ മോചനത്തിനായി കാത്തിരിക്കുന്ന ഉമ്മക്ക് താങ്ങാനാവുന്നതായിരുന്നില്ല ഈ ദുഖം.

2009 ലാണ് ബംഗ്ലുരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് സകരിയയെ അറസ്റ്റു ചെയ്തത്. നിരപരാധിയായ സകരിയയെ കള്ളക്കേസില് കുടുക്കിതയതാണെന്നാണാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. സകരിയ്യക്ക് ശനിയാഴ്ച ബംഗളുരുവിലെത്തണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്കുള്‍പ്പെടെ കര്‍ശന നിബന്ധനകളോടെയാണ് പരോള്‍.

കാലുവേദനയെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ശസ്ത്രക്രിയ നടത്തി ദുബൈയിലെ താമസ സ്ഥലത്ത് വിശ്രമത്തിലായിരുന്നു ശരീഫ്. ബുധനാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖത്തറിലുള്ള സഹോദരൻ സിറാജും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.