LiveTV

Live

Kerala

സഹോദരന്‍റെ മരണം: സക്കരിയക്ക് പരോള്‍ അനുവദിച്ചു

സഹോദരന്‍റെ മരണം: സക്കരിയക്ക് പരോള്‍ അനുവദിച്ചു
Summary
മാസങ്ങൾക്ക് മുൻപ് സക്കരിയക്ക് ഒരു ദിവസത്തെ പരോൾ ലഭിച്ചത് മുഹമ്മദ് ശരീഫിന്റെ നിക്കാഹിനായിരുന്നു

ബംഗുളുരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയില്‍ കിടക്കുന്ന പരപ്പനങ്ങാടി സക്കരിയക്ക് പരോള്‍. സഹോദരന്‍റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് എന്‍ഐഐ പ്രത്യേക കോടതി പരോള്‍ നല്‍കിയത്. ഇന്ന് രാത്രി ബംഗുളുരുവില്‍ നിന്ന് പൊലീസ് സംഘം സക്കരിയുമായി തിരിക്കും. 22 വരെയാണ് പരോള്‍. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്കുള്‍പ്പെടെ കര്‍ശന നിബന്ധനകളോടെയാണ് പരോള്‍.

ഹൃദയാഘാതം മൂലമാണ് സക്കരിയയുടെ സഹോദരന്‍ മുഹമ്മദ് ശരീഫ് മരിച്ചത്. മാസങ്ങൾക്ക് മുൻപ് സക്കരിയക്ക് ഒരു ദിവസത്തെ പരോൾ ലഭിച്ചത് ഈ സഹോദരന്‍റെ നിക്കാഹിനായിരുന്നു. വർഷങ്ങളായി മകന്‍റെ ജയിൽ ജീവിതം ഓർത്തു നരകിച്ചു ജീവിക്കുന്ന സക്കറിയയുടെ ഉമ്മക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമുള്ള തീവ്ര വേദനയുള്ള വാർത്തയാണ് ഇത്.

2008 ജൂലായ് 25ന് ഉണ്ടായ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സക്കരിയ എന്ന 19 വയസ്സുകാരനെ 2009 ഫിബ്രവരി അഞ്ചിനാണ് ജോലിചെയ്യുന്ന കടയില്‍നിന്ന് പോലീസ് അറസ്റ്റുചെയ്തത്. സ്‌ഫോടനത്തിനുവേണ്ടി മൈക്രോ ചിപ്പുകളും ടൈമറുകളും നാലാം പ്രതി ഷറഫൂദ്ദിനുമായി സഹകരിച്ച് നിര്‍മ്മിച്ചുനല്‍കിയെന്നാണ് സക്കറിയക്കെതിരായ കേസ്.