LiveTV

Live

Kerala

നിലമ്പൂര്‍ നഗരസഭാ പരിധിയില്‍ റിലയന്‍സ് കേബിള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ വന്‍ അഴിമതി

Summary
നഗരസഭാ കൌണ്‍സില്‍ അനുമതി നല്കുന്നതിന് മുന്‍പ് സെക്രട്ടറി റിലയന്‍സുമായി കരാറുണ്ടാക്കിയെന്നാണ് ആരോപണം

നിലമ്പൂര്‍ നഗരസഭാ പരിധിയില്‍ റിലയന്‍സിന് കേബിള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയെന്ന് പരാതി. നഗരസഭാ കൌണ്‍സില്‍ അനുമതി നല്കുന്നതിന് മുന്‍പ് സെക്രട്ടറി റിലയന്‍സുമായി കരാറുണ്ടാക്കിയെന്നാണ് ആരോപണം . കരാറിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശവകുപ്പ് മന്ത്രിക്ക് എല്‍ഡിഎഫ് കൌണ്‍സിലര്‍മാര്‍ പരാതി അയച്ചു.

റിലയന്‍സിന് ജിയോ ഒപ്ടിക് ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിനാണ് നിലമ്പൂര്‍ നഗരസഭ അനുമതി നല്‍കിയത്. നഗരസഭയിലെ 11 റോഡുകള കുഴിച്ച് 13കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍ സ്ഥാപിക്കാനായിരുന്നു അനുമതി. നഗരസഭാ കൌണ്‍സില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് റിലയന്‍സുമായി സെക്രട്ടറി കരാര്‍ ഒപ്പു വച്ചെന്നാണ് പരാതി.

റിലയന്‍സില്‍ നിന്ന് ലഭിക്കുമെന്ന് കൌണ്‍സിലില്‍ ചര്‍ച്ച ചെയത് തുക ലഭിച്ചില്ലെന്നാണ് കൌണ്‍സിലര്‍മാരുടെ പരാതി. കേബിള്‍ സ്ഥാപിക്കാന്‍ റോഡ് വെട്ടിക്കീറുന്നത് നാട്ടുകാര്‍ തടഞ്ഞതോടെയാണ് അഴിമതി ആരോപണങ്ങള്‍ പുറത്തുവന്നത്. ഭരണ സമിതി അന്യായമായി ഒന്നും ചെയ്തിട്ടില്ലെന്നും നഗരസഭാ സെക്രട്ടറിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ വകുപ്പുതല അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും നഗരസഭാ ചെയര്‍ പേഴ്സണ്‍ പറഞ്ഞു. യുഡിഎഫാണ് നഗരസഭ ഭരിക്കുന്നത്.