LiveTV

Live

Kerala

വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി

വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി
Summary
2016ല്‍ സിപിഎമ്മിലെ അഡ്വ പിപി ബഷീറിനെ തോല്‍പിച്ചാണ് പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയുടെ എംഎല്‍എയായത്. അന്ന് 38057 ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം...

പികെ കുഞ്ഞാലിക്കുട്ടി പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. പികെ കുഞ്ഞാലിക്കുട്ടി വേങ്ങര എംഎല്‍എ സ്ഥാനം ഈ മാസം 21ന് രാജിവെക്കും.

2016ല്‍ സിപിഎമ്മിലെ അഡ്വ പിപി ബഷീറിനെ തോല്‍പിച്ചാണ് പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയുടെ എംഎല്‍എയായത്. അന്ന് 38057 ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം. ഈ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടിയ മണ്ഡലം വേങ്ങരയാണ്. യുഡിഎഫിന് 73804 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചത് 33275 വോട്ടുകള്‍. യുഡിഎഫ് ഭൂരിപക്ഷം 40529.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 7055 വോട്ടും, എസ്ഡിപിഐ 3049 വോട്ടും വെല്‍ഫെയര്‍ പാര്‍ട്ടി 1864 വോട്ടും പിഡിപി 1472 വോട്ടും വേങ്ങരയില്‍ നേടി. മണ്ഡലത്തിലെ മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് ഭരണമാണ്. വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകളില്‍ ലീഗ് ഒറ്റക്ക് ഭരിക്കുന്നു. പറപ്പൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന ജനകീയ മുന്നണിയാണ് ഭരിക്കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം വേങ്ങര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് വലിയ അഗ്‌നിപരീക്ഷണമാകും.