LiveTV

Live

Kerala

ഭൂരിപക്ഷ റെക്കോഡില്‍ രണ്ടാമനായി കുഞ്ഞാലിക്കുട്ടി

ഭൂരിപക്ഷ റെക്കോഡില്‍ രണ്ടാമനായി കുഞ്ഞാലിക്കുട്ടി
Summary
ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമെന്ന നേട്ടത്തോടെയാണ് കുഞ്ഞാലിക്കുട്ടി മത്സരം അവസാനിപ്പിച്ചത്. ഇതോടെ ഇതുവരെ രണ്ടാമതുണ്ടായിരുന്ന എംഐ ഷാനവാസ് മൂന്നാം സ്ഥാനത്തേക്ക് പോയി

ലോക്സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന ഇ അഹമ്മദിന്‍റെ റെക്കോര്‍ഡ് പികെ കുഞ്ഞാലിക്കുട്ടി മറികടക്കുമോയെന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. അതിന് സാധിച്ചില്ലെങ്കിലും ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമെന്ന നേട്ടത്തോടെയാണ് കുഞ്ഞാലിക്കുട്ടി മത്സരം അവസാനിപ്പിച്ചത്. ഇതോടെ ഇതുവരെ രണ്ടാമതുണ്ടായിരുന്ന എംഐ ഷാനവാസ് മൂന്നാം സ്ഥാനത്തേക്ക് പോയി

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് ഇ അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷമാണ് കേരളത്തിലെ ഏറ്റവും വലിയ വിജയം. ജയപരാജയങ്ങള്‍ക്കപ്പുറത്ത് കുഞ്ഞാലിക്കുട്ടി പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമോയെന്നായിരുന്നു രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ തേരോട്ടം ഒരു ലക്ഷത്തി എഴുപത്തിഓരായിരത്തി ഇരുപത്തിമൂന്നില്‍ അവസാനിച്ചപ്പോള്‍ ആ റെക്കോര്‍ഡ് അഹമ്മദിന്‍റെ പേരില്‍ തന്നെ ഭദ്രമായി. ഈ പട്ടികയില്‍ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി രണ്ടാമനായി .

ആദ്യത്തെ രണ്ട് വലിയ ഭൂരിപക്ഷങ്ങളും മലപ്പുറത്ത് നിന്നാണെന്നതും ശ്രദ്ധേയമാണ്. 2009ല്‍ വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസിലെ എംഐ ഷാനവാസ് നേടിയ 1,53, 439 വോട്ട് ഭൂരിപക്ഷമാണ് മൂന്നാമത്. 1993ല്‍ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ എസ്. ശിവരാമന്‍ നേടിയ 1,32,652 വോട്ടിന്‍റെ ഭൂരിപക്ഷം നാലാം സ്ഥാനത്ത് നില്‍ക്കുന്നു. 2014ല്‍ പാലക്കാട് നിന്ന് വിജയിച്ച എംബി രാജേഷും കോട്ടയത്ത് നിന്ന് വിജയിച്ച ജോസ് കെ മാണിയുമാണ് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയ മറ്റു രണ്ട് പേര്‍.