LiveTV

Live

Kerala

മധുരപലഹാരങ്ങള്‍ വാങ്ങി കഴിച്ച നാല് വയസുകാരന്‍ മരിച്ചു; മാതാവ് ഗുരുതരാവസ്ഥയില്‍

മധുരപലഹാരങ്ങള്‍ വാങ്ങി കഴിച്ച നാല് വയസുകാരന്‍ മരിച്ചു; മാതാവ് ഗുരുതരാവസ്ഥയില്‍
Summary
കോഴിക്കോട് പുതിയ സ്റ്റാന്റില്‍ നിന്നും മധുരപലഹാരങ്ങള്‍ വാങ്ങി കഴിച്ച കുട്ടി മരിച്ചു. മാതാവ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍

കോഴിക്കോട് പുതിയ സ്റ്റാന്റില്‍ നിന്നും മധുരപലഹാരങ്ങള്‍ വാങ്ങി കഴിച്ച കുട്ടി മരിച്ചു. മാതാവ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാപ്പാട് പാലോടയില്‍ യൂസഫ് ആണ് മരിച്ചത്. മാതാവ് സുഹ്റാബി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ആരോഗ്യ വകുപ്പ് കട റെയ്ഡ് ചെയ്ത ശേഷം അടച്ചു പൂട്ടിച്ചു.

വ്യാഴാഴ്ചയാണ് സുഹ്റാബിയും നാല് വയസ്സുള്ള മകനും പുതിയ സ്റ്റാന്‍റില്‍ നിന്നും ജെല്ലി പോലുള്ള മധുര പലഹാരം വാങ്ങി കഴിച്ചത്. വീട്ടിലെത്തിയതോടെ ഇരുവരും ശര്‍ദ്ദിച്ച് അവശരായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രാത്രിയോടെ യൂസഫ് മരണപ്പെട്ടു. മാതാവ് സുഹ്റാബി ഇപ്പോഴും ഗുരുതാരവസ്ഥയില്‍ ചികിത്സയിലാണ്.

ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കസബ പോലീസ് കേസെടുത്തു. ആരോഗ്യ വകുപ്പും കോര്‍പ്പറേഷന്‍ അധികൃതരും ബേക്കറി റെയ്ഡ് ചെയ്തു സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് കട അടപ്പിക്കുകയും ചെയ്തു. പഴകിയ വസ്തുക്കള്‍ വില്‍പന നടത്തിയിട്ടില്ലെന്നാണ് ബേക്കറി നടത്തിപ്പുകാരുടെ മൊഴി. യൂസഫിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം ഭക്ഷ്യ വിഷബാധയാണോയെന്ന് ഉറപ്പിക്കാനാവൂ എന്ന് അധികൃതര്‍ വിശദീകരിച്ചു.