LiveTV

Live

Kerala

രമണ്‍ശ്രീവാസ്തവയെ പോലീസ് ഉപദേശകനാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിന് എതിരെ മുസ് ലീം സംഘടനകള്‍

Summary
പഴയതെല്ലാം മറന്നോ എന്ന ചോദ്യവുമായി ലീഗ്. പ്രതിച്ഛായക്ക് തിരിച്ചടിയെന്ന് ഐഎന്‍എല്‍

മുന്‍ ഡിജിപി രമണ്‍ശ്രീവാസ്തവയെ പോലീസ് ഉപദേശകനാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിന് എതിരെ കടുത്ത വിയോജിപ്പുമായി മുസ് ലീം സംഘടനകള്‍ രംഗത്ത് എത്തി. മുഖ്യമന്ത്രിയുടെ നടപടിയെ മുസ് ലീം ലീഗ് കടുത്ത ഭാഷയില്‍ അപലപിച്ചപ്പോള്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ഐഎന്‍.എല്‍ ആവശ്യപ്പെട്ടു. സിറാജുന്നിസ എന്ന ബാലികയുടെ മരണത്തിന് ഉത്തരവാദിയായ രമണ്‍ശ്രീവാസ്തവയെ ഉപദേശകനാക്കിയ നടപടി അംഗീകരിക്കാനിവില്ലെന്ന നിലാപാടിലാണ് ജമാഅത്തെ ഇസ് ലാമി അടക്കമുള്ള മുസ് ലീം സംഘടനകള്‍.

പതിനൊന്ന് വയസ്സുകാരി സിറാജിന്നിസയുടെ മരണത്തിന് ഉത്തരവാദിയെന്ന് വിശേഷിപ്പിക്കപ്പെട്ട രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയ മുഖ്യമന്ത്രിയുടെ നടപടി സിപിഎം മുന്പ് നടത്തിയ പ്രചരണങ്ങള്‍ മറന്നു കൊണ്ടാണോ എന്നാണ് ലീഗ് ഉന്നയിക്കുന്ന ചോദ്യം. ഭയപ്പെടുത്തി ഭരിക്കാനാണ് ശ്രമമെന്നും ലീഗ് കുറ്റപ്പെടുത്തി നടപടി പുനപരിശോധിക്കണമെന്നാണ് ഇടത് ചേരിയില്‍ നിലയുറപ്പിച്ച ഐഎന്‍എല്ലിന്റെ ആവശ്യം

മുഖ്യമന്ത്രിയുടെ നടപടി യാദൃശ്ചികമല്ലെന്ന് ജമാഅത്തെ ഇസ് ലാമിയും കുറ്റപ്പെടുത്തി. ഇകെ വിഭാഗം സുന്നികള്‍ക്കും നടപടിയില്‍ വിയോജിപ്പാണുള്ളത്. മുസ് ലീം ജനവിഭാഗത്തെ ആകര്‍ഷിക്കാനുള്ള സിപിഎം നീക്കത്തിന് ഇത്തരം നീക്കങ്ങള്‍ വിലങ്ങ് തടിയാവുമെന്ന വിലയിരുത്തലും ശക്തമാണ്.