LiveTV

Live

Kerala

മീഡിയവണ്‍ ഷോപ്പിംഗ് ഉത്സവ് 2017: റോഡ് ഷോക്ക് ഫ്ലാഗ് ഓഫ്

മീഡിയവണ്‍ ഷോപ്പിംഗ് ഉത്സവ് 2017: റോഡ് ഷോക്ക് ഫ്ലാഗ് ഓഫ്
Summary
ഈ മാസം 21 മുതല്‍ 30 വരെ മലപ്പുറം പെരിന്തല്‍മണ്ണയിലാണ് ഷോപ്പിങ് ഉത്സവ്

ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്-മീഡിയവണ്‍ ഷോപ്പിംഗ് ഉത്സവ് 2017 പ്രചാരണ കാമ്പയിന്റെ ഭാഗമായിട്ടുള്ള റോഡ് ഷോക്ക് തുടക്കമായി. മീഡിയവണ്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ ഹൈ-സ്ലീപ്പ് മാട്രസ് മാനേജിംഗ് ഡയറക്ടര്‍ യു പി അബ്ദുല്‍ സമദ് പ്രചാരണ കാമ്പയിന്‍ ഫ്ലാഗ് ഓഫ് ചെയ്തു. മീഡിയാവണ്‍ സിഇഒ എം അബ്ദുല്‍ മജീദ്, ഡപ്യൂട്ടി സിഇഒ എം സാജിദ് എന്നിവര്‍ പങ്കെടുത്തു.

പ്രചാരണ വാഹനങ്ങള്‍ വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പര്യടനം നടത്തും. ഈ മാസം 21 മുതല്‍ 30 വരെ മലപ്പുറം പെരിന്തല്‍മണ്ണയിലാണ് ഷോപ്പിങ് ഉത്സവ്. പ്രശസ്തര്‍ അണിനിരക്കുന്ന കലാസന്ധ്യയും എല്ലാദിവസവും ഉണ്ടായിരിക്കും.