LiveTV

Live

Kerala

അനന്തു കൊലപാതകം: ആര്‍എസ്എസ് പ്രവര്‍ത്തകരടക്കം പത്ത് പേര്‍ അറസ്റ്റില്‍

അനന്തു കൊലപാതകം: ആര്‍എസ്എസ് പ്രവര്‍ത്തകരടക്കം പത്ത് പേര്‍ അറസ്റ്റില്‍
Summary
നേരത്തെ ആര്‍.എസ്.എസ് ശാഖയില്‍ പോയിരുന്ന അനന്തു പിന്നീട് അതില്‍ നിന്ന് വിട്ടു നിന്നിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് പിന്നീട് പുറത്തുവെച്ചുള്ള മര്‍ദ്ദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറയുന്നു...

വയലാറില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി അനന്തുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ 10 പേരുടെയും അറസ്റ്റ് ചേര്‍ത്തല പോലീസ് രേഖപ്പെടുത്തി. ഇതില്‍ 4 പേര്‍ പ്രായപൂര്‍ത്തി ആവാത്തവരാണ്. ഇവരെ വൈകുന്നേരത്തോടെ കോടതിയില്‍ ആര്‍.എസ്.എസ് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ഇന്ന് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ആഭിമുഖ്യത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

അനന്തു കൊല്ലപ്പെട്ടതിന് പിറകെ പോലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നാല് പേര്‍ അനന്തു പഠിച്ചിരുന്ന വയലാര്‍ രാമവര്‍മ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. നേരത്തെ ആര്‍.എസ്.എസ് ശാഖയില്‍ പോയിരുന്ന അനന്തു പിന്നീട് അതില്‍ നിന്ന് വിട്ടു നിന്നിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് പിന്നീട് പുറത്തുവെച്ചുള്ള മര്‍ദ്ദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറയുന്നു.

ജില്ലയില്‍ ആര്‍എസ്എസ് വ്യാപകമായി ആക്രമണമഴിച്ചു വിടുകയാണെന്ന് ആരോപിച്ച് എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൊതുവെ സമാധാനപരമാണ്. കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടക്കുന്നു. ഏതാനും കെഎസ്ആര്‍ടിസി ബസ്സുകളും ദീര്‍ഘദൂര യാത്രാ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും സര്‍വീസ് നടത്തുണ്ട്.