LiveTV

Live

Kerala

മൂന്നാറില്‍ കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ശക്തമാക്കാനുറച്ച് റവന്യൂ വകുപ്പ്

മൂന്നാറില്‍ കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ശക്തമാക്കാനുറച്ച് റവന്യൂ വകുപ്പ്
Summary
ചിത്തരപ്പുരത്ത് റിസോര്‍ട്ട് ഉടമ കൈയ്യേറിയ ഭൂമി ഒഴിപ്പിച്ച റവന്യൂവകുപ്പ് പള്ളി വാസല്‍ പഞ്ചായത്തില്‍ അനധിക്യതമായി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് റിസോര്‍ട്ടുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലായെന്നും തീരുമാനിച്ചു.

മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പിക്കലില്‍ ഉറച്ച നടപടികളുമായി റവന്യൂ വകുപ്പ് മുന്‍പോട്ട്. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുഖ്യമന്തിയുടെ പിന്തുണയുണ്ടെന്ന് ജിലാലകളക്റ്റര്‍ ജി.ആര്‍.ഗോഗുല്‍ പറഞ്ഞു. കഴിഞ്ഞ എട്ടുമാസക്കാലമായി കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടരുനകയാണെന്നും ജില്ലാ ഭരണാധികാരി വ്യക്തമാക്കി.

മൂന്നാറിലെ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും കൈയ്യേറ്റങ്ങള്‍ക്കുമെതിരെ ദേവികുളം സബ്ബ് കളക്റ്റര്‍ രംഗത്ത് എത്തിയതോടെ സിപിഎംന്‍റെ പ്രാദേശിക നേത്യത്വം എതിര്‍പ്പുമായി എത്തിയിരുന്നു. എന്നാല്‍ തനിക്ക് കൈയ്യേറ്റമൊഴിപ്പിക്കാന്‍ എല്ലാ പിന്തുണയും തന്‍റെ വകുപ്പ് നല്‍കുന്നുണ്ടെന്ന് സബ്ബ് കളക്റ്റര്‍ പറഞ്ഞതോടെ അത് സിപിഐ സിപിഎം വാക്ക് പോരിലേക്ക് അത് മാറി. എന്നാല്‍ നിയമപ്രകാരമുള്ള കൈയ്യേോറ്റമൊഴിപ്പിക്കല്‍ നടപടിക്ക് മുഖ്യമന്തിയുടെ ഉറച്ച പിന്തുണ ഉണ്ടെന്ന് കളക്റ്റര്‍ വ്യകതമാക്കിയതോടെ ഒഴിപ്പിക്കല്‍ നടപടിയുമായി റവന്യൂവകുപ്പ് ശകതമായി നീങ്ങും എന്ന് ഉറപ്പായി.

ചിത്തരപ്പുരത്ത് റിസോര്‍ട്ട് ഉടമ കൈയ്യേറിയ ഭൂമി ഒഴിപ്പിച്ച റവന്യൂവകുപ്പ് പള്ളി വാസല്‍ പഞ്ചായത്തില്‍ അനധിക്യതമായി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് റിസോര്‍ട്ടുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലായെന്നും തീരുമാനിച്ചു. ഇതോടെ ഈ മൂന്ന് റിസോര്‍ട്ടുകളും അടച്ചുപൂട്ടി. ഇതനിടയിലും മൂന്നാറിലെ കൈയ്യേറ്റം രാഷ്ട്രീയപാര്‍ട്ടികള്‍ പ്രധാന ചര്‍ച്ചാ വിഷയമാക്കി മാറ്റുകയാണ്. ഇതിന്‍റെ ഭാഗമായി മൂന്നാര്‍‌ കൈയ്യേറ്റത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രി രാജനാഥ് സിംഗിന് പരാതി നല്‍കുമ്പോള്‍ ഏപ്രില്‍ നാലിന് കെപിസിസി പ്രസിഡന്‍റ് എംഎം ഹസന്‍ പങ്കെടുക്കുന്ന ഏകദിന സത്യാഗ്രഹസമരം മൂന്നാറില്‍ നടത്തുവാനാണ് കോണ്‍ഗ്രസ്സ് ജില്ലാകമ്മറ്റിയുടെ തീരുമാനം.