LiveTV

Live

Kerala

പാതയോരങ്ങളിലെ മദ്യശാല നിരോധം: വാദം തുടരും

പാതയോരങ്ങളിലെ മദ്യശാല നിരോധം: വാദം തുടരും
Summary
ദേശീയ, സംസ്ഥാന പാതകളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ അടച്ച് പൂട്ടണമെന്ന ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ സുപ്രിം കോടതിയില്‍ ഇന്നും വാദം തുടരും

ദേശീയ, സംസ്ഥാന പാതകളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ അടച്ച് പൂട്ടണമെന്ന ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ സുപ്രിം കോടതിയില്‍ ഇന്നും വാദം തുടരും. ഉത്തരവില്‍ നിരവധി ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നതായി സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയും, സ്വകാര്യ മദ്യശാല ഉടമകള്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. സംസ്ഥാന പാതകളെയും, ദേശീയ പാതകളെയും ഒരു പോലെ കാണാനാകില്ലെന്നും, സംസ്ഥാന പാതകളില്‍ ഇളവ് അനുവദിക്കണമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പാതകള്‍ ഏതെന്ന് നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് തന്നെയല്ലേ എന്ന് കോടതി ചോദിച്ചു. വിഷയം അതീവ ഗുരുതരമാണെന്നും തുറന്ന മനസ്സോടെയാണ് വാദം കേള്‍ക്കുന്നതെന്നും ചീഫ് ജസറ്റിസിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞിരുന്നു.