LiveTV

Live

Kerala

മന്ത്രിസ്ഥാനം: അവകാശവാദവുമായി തോമസ്ചാണ്ടി ഇന്ന് മുഖ്യമന്ത്രിയെ കാണും

മന്ത്രിസ്ഥാനം: അവകാശവാദവുമായി തോമസ്ചാണ്ടി ഇന്ന് മുഖ്യമന്ത്രിയെ കാണും
Summary
മന്ത്രിസ്ഥാനം നേടിയെടുക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി എന്‍സിപി.

തോമസ്ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍സിപി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. വെള്ളിയാഴ്ച എല്‍ഡിഎഫ് യോഗത്തിന് ശേഷം മന്ത്രിയെ പ്രഖ്യാപിച്ചേക്കും. എന്നാല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തിരുവനന്തപുരത്തെത്തിയ തോമസ് ചാണ്ടിക്ക് ഇതുവരെ കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിട്ടില്ല.

എന്‍സിപി സംസ്ഥാന നേതൃത്വം തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ദേശീയ പ്രസിഡന്‍റ് ശരത് പവാര്‍ ഇതിനെ അനുകൂലിച്ചിരുന്നില്ല. അന്വേഷണം പൂര്‍ത്തിയാക്കി ശശീന്ദ്രന്‍ തന്നെ തിരിച്ചുവരട്ടെ എന്ന നിലപാടിലായിരുന്നു ശരത് പവാര്‍. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിന് എന്‍സിപി കേന്ദ്രനേതൃത്വവും പച്ചക്കൊടി കാട്ടി. തീരുമാനം സിപിഎം ദേശീയ നേതൃത്വത്തെ എന്‍സിപി അറിയിക്കുകയും ചെയ്തു.

മന്ത്രിസ്ഥാനം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തോമസ്ചാണ്ടി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. വൈകിട്ട് 4.30 കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇത് നടന്നില്ല. ഇതിനിടെ ശശീന്ദ്രനെതിരായ പരാതി പുറത്ത് വിട്ട് ചാനലിനെതിരെ എന്‍സിപിയുടെ യുവജനസംഘടനയായി എന്‍വൈസി ഡിപിജിക്ക് പരാതി നല്‍കി.