LiveTV

Live

Kerala

ഉതുപ്പ് വർഗ്ഗീസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഉതുപ്പ് വർഗ്ഗീസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Summary
ഉതുപ്പ് വർഗ്ഗീസിനെ ഇന്നലെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസിൽ ഇന്നലെ പിടിയിലായ ഉതുപ്പ് വർഗ്ഗീസിന്റെ ജാമ്യാപേക്ഷയും കസ്റ്റഡിയിൽ വേണമെന്ന സിബിഐയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കും. എറണാകുളം സിബിഐ കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. ഉതുപ്പ് വർഗ്ഗീസിനെ ഇന്നലെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്ന സിബിഐയുടെ അപേക്ഷയും കോടതി പരിഗണിക്കും.

നെടുന്പാശേരി വിമാനത്താവളത്തില്‍ എത്തിയ ഉതുപ്പ് വര്‍ഗ്ഗീസ് റെഡ് കോര്ണര്‍ നോട്ടീസ് പരിശോധിച്ചപ്പോഴാണ് പിടിയിലായത്. തുടര്‍ന്ന് സിബിഐയ്ക്ക് കൈമാറിയ ഈയാളുടെ അറസ്റ്റ് 9മണിയോടെ രേഖപ്പെടുത്തി. 6 മണിക്കൂറോളം സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. എന്നാല്‍ ഈ അപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

രണ്ട് വര്‍ഷം മുന്‍പ് നടന്ന കേസില്‍ 300 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. മുന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അഡോള്‍ഫസ് ലോറന്‍സ് ഒന്നാം പ്രതിയായ കേസില്‍ ഉതുപ്പിന്‍റെ ഭാര്യ അടക്കം 8 പേരാണ് പ്രതികള്‍. ഇതില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.