LiveTV

Live

Kerala

മൂന്നാറില്‍ വന്‍കിട റിസോര്‍ട്ടുകള്‍ ഉയര്‍ന്നത് യുഡിഎഫ് ഭരണകാലത്ത്

മൂന്നാറില്‍ വന്‍കിട റിസോര്‍ട്ടുകള്‍ ഉയര്‍ന്നത് യുഡിഎഫ് ഭരണകാലത്ത്
Summary
യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് കോണ്‍ഗ്രസ്സുകാര്‍ തന്നെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചതോടെ റവന്യൂവകുപ്പും നിശ്ചലമായി. പള്ളിവാസലില്‍ ഉയര്‍ന്നു നില്‍ക്കുന്ന റിസോര്‍ട്ടുകള്‍ ജില്ലയിലെ പ്രമുഖരായ രണ്ട് കോണ്‍ഗ്രസ്സ്

നിയമങ്ങള്‍ കാറ്റില്‍ പറത്തി മൂന്നാറിലെ വന്‍കിട കൈയ്യേറ്റങ്ങളിലെ ഭൂരിഭാഗവും നടന്നത് യു.ഡി.എഫ് ഭരണകാലത്താണ്. ഭൂമാഫിയകള്‍ക്ക് ഒത്താശ ചെയ്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും വലിയ പങ്കുണ്ട്. മൂന്നാറിലെ കൈയ്യേറ്റങ്ങല്‍ക്കെതിരെ കോണ്‍ഗ്രസ്സ് നേത്യത്വം ശക്തമായി രംഗത്ത് വരുന്നതും ഇപ്പോള്‍ മാത്രമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് അന്പതോളം വലിയ റിസോര്‍ട്ടുകളാണ് ചിത്തിരപുരത്തു മാത്രം പണിതുയര്‍ത്തിയത്. പതിനാല് നിലകള്‍ ഉള്ള മൂന്നാറിലെ ഏറ്റവും വലിയ റിസോര്‍ട്ടും ഈ കൂട്ടത്തില്‍പെടും.

യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് കോണ്‍ഗ്രസ്സുകാര്‍ തന്നെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചതോടെ റവന്യൂവകുപ്പും നിശ്ചലമായി. പള്ളിവാസലില്‍ ഉയര്‍ന്നു നില്‍ക്കുന്ന റിസോര്‍ട്ടുകള്‍ ജില്ലയിലെ പ്രമുഖരായ രണ്ട് കോണ്‍ഗ്രസ്സ് നേതാക്കളുടേതാണ്. പക്ഷെ ബിനാമി പേരുകളിലാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത് എന്നു മാത്രം. പലതവണ ജില്ലാ ഭരണകൂടം സ്റ്റോപ് മെമ്മോ നല്‍കിയിട്ടും യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇവയുടെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം.

കഴിഞ്ഞ ദിവസം പാറക്കെട്ടുകള്‍ വീണ് മൂന്ന് കാറുകള്‍ തകര്‍ന്നതും വന്‍ ദുരന്തം ഒഴിവായതും പള്ളിവാസലിലെ ബിനാമി പേരുകളില്‍ ഉള്ള കോണ്‍ഗ്രസ്സ് നേതാക്കളുടെ റിസോര്‍ട്ടുകള്‍ക്ക് മുന്‍പിലായിരുന്നു. പലപ്പോഴും മൂന്നാറിലെ കൈയ്യേറ്റം വലിയ വാര്‍ത്ത ആയി മാറിയിട്ടുണ്ടെങ്കിലും അതിനെതിരെ കോണ്‍ഗ്രസ്സ് നേത്യത്വം ശക്തമായി രംഗത്ത് വരുന്നത് ഇപ്പോള്‍ മാത്രമാണ്.
ഭരണ പ്രതിപക്ഷ പാര്‍ട്ടികളിലെ പലര്‍ക്കും കൈയ്യേറ്റത്തില്‍ നേരിട്ടും അല്ലാതെയും പങ്കുള്ളപ്പോള്‍ അവര്‍ നടത്തുന്ന സമരങ്ങള്‍ക്ക് ഫലമുണ്ടാകുമോ എന്ന ചോദ്യമാണ് സാധാരണക്കാരില്‍ നിന്നും ഉയരുന്നത്.