LiveTV

Live

Kerala

വേനല്‍മഴ അവസാനിച്ചു; ഇനി കേരളം ഉരുകും

Summary
വരും ദിവസങ്ങളില്‍ ചൂട് കൂടാനാണ് സാധ്യത.

സംസ്ഥാനത്ത് വേനല്‍മഴ താത്ക്കാലികമായി അവസാനിച്ചതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ ചൂട് കൂടാനാണ് സാധ്യത. എന്നാല്‍ ഏപ്രിലില്‍ വീണ്ടും മഴ ലഭിക്കുമെന്നാണ് കരുതുന്നത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനല്‍ മഴ അധികം ലഭിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദ പാത്തിയാണ് വേനല്‍ മഴക്ക് കാരണമായത്. എന്നാല്‍ കണ്ണൂര്‍, കാസര്‍ഗോഡ് മേഖലയില്‍ വേണ്ടത്ര മഴ ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് വേനല്‍ മഴ താത്ക്കാലികമായി അവസാനിക്കുന്നതായ സൂചന ലഭിച്ചിരിക്കുന്നത്. ചൂട് വരും ദിവസങ്ങളില്‍ കൂടുമെന്നാണ് ശാസ്ത്രഞ്ജരുടെ വിലയിരുത്തല്‍. എന്നാല്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. പാലക്കാടും തൃശൂരും ചൂട് 40 ഡിഗ്രിയോട് അടുക്കുകയാണ്. ഏപ്രില്‍ പകുതിയോട് കൂടി തന്നെ വീണ്ടും മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഈ മാസം ശക്തമായ വേനല്‍ മഴ ലഭിച്ചെങ്കിലും ഇത് എല്ലാ പ്രദേശങ്ങളിലും പെയ്യാത്തത് മൂലം വരള്‍ച്ചക്ക് കാര്യമായ കുറവുണ്ടായിരുന്നില്ല. ഇതിനിടയിലാണ് മഴ താത്ക്കാലികമായി അവസാനിച്ച് ചൂടെത്തുന്നത്.