LiveTV

Live

Kerala

ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്ന വിദേശ പൌരനെ കൊച്ചിയിലെത്തിച്ചു

ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്ന വിദേശ പൌരനെ കൊച്ചിയിലെത്തിച്ചു
Summary
എറണാകുളം ശിവക്ഷേത്രത്തില്‍ അതിക്രമിച്ചുകടന്ന വിദേശപൗരനെ വിശദമായ ചോദ്യം ചെയ്യലിനായി പൊലിസ് ഗോവയിൽ നിന്നും കൊച്ചിയിലെത്തിച്ചു.

എറണാകുളം ശിവക്ഷേത്രത്തില്‍ അതിക്രമിച്ചുകടന്ന വിദേശപൗരനെ വിശദമായ ചോദ്യം ചെയ്യലിനായി പൊലിസ് ഗോവയിൽ നിന്നും കൊച്ചിയിലെത്തിച്ചു. ശിവക്ഷേത്രത്തിന് അകത്തുവച്ചാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്യുന്നത്. അനധികൃതമായി ക്ഷേത്രത്തിൽ കടന്നതിന് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

വിശദമായ ചോദ്യം ചെയ്യലിനായാണ് പോർച്ചുഗീസ് പൗരനായ പെദ്രോ റാപോസിനെ വീണ്ടും കൊച്ചിയിലെത്തിച്ചത്. പാസ്പോർട്ട് ഉൾപ്പെടെ രേഖകൾ പരിശോധിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ നേരത്തെ വിട്ടയച്ചിയരുന്നു. എന്നാൽ ഇയാള്‍ ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ കയറിയ ശേഷം സിസിടിവിയിൽ ദൃശ്യങ്ങൾ ഒന്നും പതിഞ്ഞിട്ടില്ല. സിസിടിവി തകരാറിലാക്കാൻ മനപൂർവം ശ്രമിച്ചതാണെന്ന ക്ഷേത്രം ഭാരവാഹികളുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുന്നത്.

അനധികൃതമായി ക്ഷേത്രത്തിനുള്ളിൽ കടന്നതിന് കേസ് എടുത്തിട്ടുണ്ട്. വളരെ കുറഞ്ഞ ചിലവിൽ പല സ്ഥലങ്ങളിലും യാത്ര ചെയ്യുന്ന ആളാണെന്നും ഉറങ്ങാനായാണ് അമ്പലത്തിനകത്ത് കടന്നതെന്നുമാണ് പെദ്രോയുടെ വിശദീകരണം.

ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്നതില്‍ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.