LiveTV

Live

Kerala

കൊട്ടിയൂര്‍ പീഡനം: മൂന്ന് പ്രതികള്‍ കൂടി കീഴടങ്ങി

Summary
ഡോ ടെസി ജോസ്, ഡോ ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് കീഴടങ്ങിയത്

കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍കൂടി കീഴടങ്ങി. മൂന്നാം പ്രതി ഡോ. ടെസി ജോസ്, നാലാം പ്രതി ഡോ. ഹൈദരാലി, അഞ്ചാം പ്രതി സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് കീഴടങ്ങിയത്. പെണ്‍കുട്ടി പ്രസിവിച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരും അഡ്മിനിസ്ട്രറ്റര്‍മാരുമാണ് ഇവര്‍. രാവിലെ അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സിഐക്ക് മുമ്പാകെയാണ് മൂവരും കീഴടങ്ങിയത്.

പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും. ഇതോടെ ഈ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി. ഇതിനിടെ ആറ് ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.