LiveTV

Live

Kerala

താഴത്തങ്ങാടി ബസ് ദുരന്തത്തിന്റെ ഓര്‍മകളുമായി കടത്തുകാരന്‍

താഴത്തങ്ങാടി ബസ് ദുരന്തത്തിന്റെ ഓര്‍മകളുമായി കടത്തുകാരന്‍
Summary
ദുരന്തം 7 വര്‍ഷം മുമ്പ്

താഴത്തങ്ങാടി ബസ് ദുരന്തമുണ്ടായിട്ട് ഇന്ന് ഏഴുവര്‍ഷം. അശ്രദ്ധയും അമിത വേഗവുമാണ് 11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടാക്കിയത്. ദുരന്തമുഖത്ത് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയ കടത്തുകാരന്‍ ഓര്‍ത്തെടുക്കുകയാണ് ആ ദിവസം.

ഇന്നും കബീര്‍ എന്ന കടത്തുകാരന്റെ കണ്ണിലും കാതിലുമുണ്ട് ആ ദുരന്തം. ഏഴു വര്‍ഷം മുമ്പാണ് കോട്ടയം കുമരകത്തെ അറുപുഴയിലേക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് 40 യാത്രക്കാരടങ്ങുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മരണക്കയത്തിലേക്ക് മുങ്ങിത്താഴ്ന്ന കുറേപ്പേര്‍ക്കെങ്കിലും രക്ഷകനായി അന്ന് കടത്തുകാരന്‍ കബീര്‍ സ്ഥലത്തുണ്ടായിരുന്നു.

ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണ് ദുരന്തത്തിലേക്ക് വഴിവെച്ചത്. ഒപ്പം വീതി കുറഞ്ഞ വഴിയ്ക്കാകട്ടെ അന്ന് സംരക്ഷണഭിത്തിയും ഉണ്ടായിരുന്നില്ല.

ദുരന്തമുണ്ടായ സ്ഥലത്ത് മാത്രം മതില്‍കെട്ടി പിന്നീട് സംരക്ഷണഭിത്തിയുണ്ടാക്കി. മുന്നോട്ടുനീങ്ങിയാല്‍ സ്ഥിതി മാറി. കല്ല്ക്കെട്ടില്ലാതെ തുറന്നുകിടക്കുന്ന വഴിയോരങ്ങള്‍ ഇപ്പോഴും കാണാം. ചേര്‍ത്തല - കുമരകം, കോട്ടയം വഴിയോടുന്ന സ്വകാര്യബസുകള്‍ മരപ്പാച്ചില്‍ അവസാനിപ്പിച്ചിട്ടുമില്ല.