LiveTV

Live

Kerala

സര്‍ക്കാരിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതി

സര്‍ക്കാരിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതി
Summary
ദേശീയ പാതയോരത്തെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും മാറ്റില്ലെന്ന സര്‍ക്കാര്‍ തീരുമാനം വിവേചന പരമാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി

അറ്റോര്‍ണി ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ദേശീയ പാതയോരത്തെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും മാറ്റില്ലെന്ന സര്‍ക്കാര്‍ തീരുമാനം വിവേചന പരമാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി. ബാര്‍ ഉടമസ്ഥര്‍ക്കു വേണ്ടിയും സര്‍ക്കാരിനു വേണ്ടിയും കോടതിയില്‍ പ്രത്യക്ഷപ്പെടുന്ന എ ജി നീതിയുക്തമായിട്ടല്ല നിയമോപദേശം നല്‍കിയിരിക്കുന്നത്.സര്‍ക്കാര്‍ മദ്യമാഫിയക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതില്‍ ഹിഡന്‍ അജണ്ടയുണ്ട്.മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ജനവികാരം ഭയന്നാണ് മദ്യനയം പ്രഖ്യാപിക്കുന്നത് സര്‍ക്കാര്‍ വൈകിക്കുന്നതെന്നും മദ്യവിരുദ്ധസമിതി പ്രസ്താവനയില്‍‌ കുറ്റപ്പെടുത്തി.