LiveTV

Live

Kerala

തൃശൂർ പുതുക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ

തൃശൂർ പുതുക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ
Summary
ശാരീരിക അസ്വസ്ഥത തോന്നിയ പെൺകുട്ടിയെ ചികിത്സക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്

തൃശൂർ പുതുക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ. പറപ്പൂക്കര പോങ്കോത്ര സ്വദേശി രാജൻ (53), ഇയാളുടെ മരുമകൻ 39 വയസുള്ള രാജു എന്നിവരാണ് പിടിയിലായത്. 2015 മുതൽ അയൽവാസിയായ പെൺകുട്ടിയെ ഇവർ പീഡിപ്പിച്ചു വരികയായിരുന്നു. ശാരീരിക അസ്വസ്ഥത തോന്നിയ പെൺകുട്ടിയെ ചികിത്സക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. അറസ്റ്റ് ചെയ്ത പ്രതികളെ തൃശൂർ പോക്സോ കോടതിയിൽ ഹാജരാക്കി.