LiveTV

Live

Kerala

ആരോഗ്യമുള്ള ആഹാരശീലത്തിനായി 'ദി വില്ലേജ് ഫെയര്‍'

ആരോഗ്യമുള്ള ആഹാരശീലത്തിനായി 'ദി വില്ലേജ് ഫെയര്‍'
Summary
ലോകത്തെവിടെയും ഉള്ള ആവശ്യക്കാര്‍ക്ക് ദി വില്ലേജ് ഫെയര്‍ ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റിലൂടെയും ഫേസ്ബുക്കിലൂടെയും പാത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം

ആരോഗ്യകരമായ ആഹാര രീതി പിന്തുടരാന്‍ ആഗ്രഹിക്കുന്ന മലയാളിക്കൊപ്പം നില്‍ക്കുകയാണ് ദി വില്ലേജ് ഫെയര്‍. അതിനായി മണ്‍കലവും ഇരുമ്പു ചട്ടിയും മറ്റും പഴക്കി മിനക്കിയെടുത്ത് ഇവര്‍ ആവശ്യക്കാരില്‍ എത്തിക്കും. 15 സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭം എന്നതിനൊപ്പം സാമൂഹ്യ സേവനത്തിന്റെ സന്ദേശം കൂടിയാണ് ഇവര്‍ നല്‍കുന്നത്.

ഈ പാത്രങ്ങള്‍ പഴമയുടെ മാത്രമല്ല, നമ്മുടെ ആഹാര സംസ്‌ക്കാരത്തിന്റെ കൂടെ പ്രതീകങ്ങളാണ്.കാടിവെള്ളത്തില്‍ കഴുകിയും ചൂടാക്കിയും എണ്ണയിട്ടു മിനുക്കിയെടുത്തും ഇത്തരം പാത്രങ്ങള്‍ എത്തിച്ചുകൊടുക്കുകയാണ് കൊച്ചിയിലെ രണ്ട് വനിതകള്‍. ഇതുവഴി 15 ഓളം സ്തീകള്‍ക്ക് തൊഴില്‍ നല്‍ക്കുന്നുമുണ്ട്. ദി വില്ലേജ് ഫെയറിന്റെ വരുമാനം കൂടുന്നതിനനുസരിച്ച് ഇവര്‍ക്കും ശമ്പളം കൂടും. മാനസിക പ്രശ്‌നങ്ങളുള്ള കട്ടികള്‍ക്കും കുടുംബത്തിനും വേണ്ടിയുള്ള മെഹക് എന്ന സംഘടയിലെ അമ്മമാരും ഈ ജോലി ചെയ്യുന്നുണ്ട്. വരുമാനത്തിന്റെ 5 ശതമാനം സംഭാവനയായി മെഹക്കിനും നല്‍കും

ലോകത്തെവിടെയും ഉള്ള ആവശ്യക്കാര്‍ക്ക് ദി വില്ലേജ് ഫെയര്‍ ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റിലൂടെയും ഫേസ്ബുക്കിലൂടെയും പാത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ഒരു വര്‍ഷം കൊണ്ട് 15 ലക്ഷം രൂപയ്ക്ക് മേലുള്ള ഉത്പന്നങ്ങള്‍ ഇവര്‍ വിറ്റു കഴിഞ്ഞു. രുചിയും ആരോഗ്യവുമുള്ള ആഹാരലീശങ്ങള്‍ക്കായി പ്രേരിപ്പിക്കുന്നതിനൊപ്പം സ്ത്രീ ശാക്തീകരണവും ഇവര്‍ ലക്ഷ്യം വയ്ക്കുന്നു.