LiveTV

Live

Kerala

വാളയാറിലെ സഹോദരിമാരുടെ മരണം: അന്വേഷണം ഒരാളിലേക്ക്

വാളയാറിലെ സഹോദരിമാരുടെ മരണം: അന്വേഷണം ഒരാളിലേക്ക്
Summary
പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല.

വാളയാറില്‍ സഹോദരിമാര്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേസില്‍ അന്വേഷണം ഒരാളിലേക്ക് ചുരുങ്ങുന്നു. മൂത്ത പെണ്‍കുട്ടി ഋത്വികയെ പീഡിപ്പിച്ചിരുന്നുവെന്ന് മാതാവ് മൊഴിനല്‍കിയ ബന്ധുവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. എന്നാല്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല.

ഋത്വികയുടെയും ശരണ്യയുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ സൂചനകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കേസന്വേഷിച്ച വാളയാര്‍ എസ്ഐ ഈ സൂചനകള്‍ മുഖവിലക്കെടുത്തില്ല. എഫ്ഐആറില്‍ ആത്മഹത്യയെന്ന് എഴുതിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ രണ്ട് പെണ്‍കുട്ടികളുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ മരണകാരണവും മരണരീതിയുമെല്ലാം സമാനമാണ്. ലഹരിക്കടിമപ്പെട്ട ഒരാളാകാം പെണ്‍കുട്ടികളെ പീഡിപ്പിച്ചത് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതോടെ, അന്വേഷണം ഒരാളിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്.

എന്നാല്‍ പെണ്‍കുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ ഇനിയും പൊലീസിന് ലഭിച്ചിട്ടില്ല. അത് ശേഖരിച്ചാലുടന്‍ അറസ്റ്റുണ്ടായേക്കും.