LiveTV

Live

Kerala

ഹൈറേഞ്ചില്‍ ഗ്രാമ്പൂവിന് റെക്കോര്‍ഡ് വില തകര്‍ച്ച

ഹൈറേഞ്ചില്‍ ഗ്രാമ്പൂവിന് റെക്കോര്‍ഡ് വില തകര്‍ച്ച
Summary
സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന് കര്‍ഷകര്‍

ഹൈറേഞ്ചില്‍ ഗ്രാമ്പൂ കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറുന്നു. തൊഴിലാളി ക്ഷാമത്തോടൊപ്പം വിലതകര്‍ച്ചയും കൃഷിയില്‍ നിന്ന് പിന്‍മാറാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു. സംസ്ഥാനത്ത് ഏററവും കൂടുതല്‍ ഗ്രാമ്പൂ കര്‍ഷകര്‍ഉള്ള ഇടുക്കിയിലെ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടികളും കൈക്കൊള്ളുന്നില്ലായെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

മൂന്നു വര്‍ഷം മുന്‍പ് ഒരു കിലോ ഗ്രാമ്പൂവിന് വില 1200 രൂപ ആയിരുന്നു. ഇന്നാവട്ടെ അത് 750 രൂപയായി കുറഞ്ഞു. കര്‍ണ്ണാടകം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്ന് നിലവാരം കുറഞ്ഞ ഗ്രാമ്പൂ വിപണിയില്‍ എത്തിയതാണ് ഈ വിലതകര്‍ച്ചക്ക് കാരണമായി പറയുന്നത്. ‌

കഴിഞ്ഞ കുറെ നാളുകളായി ഗ്രാമ്പൂതോട്ടങ്ങള്‍ കടുത്ത തൊഴിലാളി ക്ഷാമം നേരിടുകയായിരുന്നു. ഗ്രാമ്പൂവിന്റെ കായ്ക്കള്‍ ശേഖരിക്കുന്നത് ശ്രമകരമായ ഒരു ജോലി ആയതിനാലും കൂലി കുറവായതിനാലും തോട്ടങ്ങളില്‍ ജോലിചെയ്യാന്‍ തൊഴിലാളികള്‍ എത്തുന്നില്ല. കാലാവസ്ഥാ വ്യതിയാനം മൂലം പൂക്കള്‍ കരിഞ്ഞുണങ്ങുന്നത് ഉല്‍പ്പാദനത്തേയും ബാധിച്ചു. ശേഖരിക്കുന്ന കായ്‍ക്കള്‍ക്കാവട്ടെ മികച്ച വില ലഭിക്കാതെ വന്നതെോടെ കടം വാങ്ങി കൃഷിക്ക് ഇറങ്ങിയ പലരും നഷ്ടത്തിലേക്ക് കൂപ്പു കുത്തി. സര്‍ക്കാര്‍ സഹായം ഉണ്ടായില്ലെങ്കില്‍ ഗ്രാമ്പൂ കൃഷി ഹൈറേഞ്ചില്‍ നിന്ന് പടിയിറങ്ങും എന്ന് കര്‍ഷകര്‍ പറയുന്നു.