LiveTV

Live

Kerala

പ്ലാസ്റ്റിക് മുക്ത നാടിന് പുത്തന്‍ മാതൃകയായി കാവിലും പാറ പഞ്ചായത്ത്

പ്ലാസ്റ്റിക് മുക്ത നാടിന് പുത്തന്‍ മാതൃകയായി കാവിലും പാറ പഞ്ചായത്ത്
Summary
മീന്‍ വാങ്ങുന്നത് വഴിയാണ് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ വീടുകളിലെത്തുന്നത് തിരിച്ചറിവില്‍ നിന്നായിരുന്നു ഇത്

പ്ലാസ്റ്റിക് മുക്ത നാടിന് പുത്തന് മാതൃകയാണ് കോഴിക്കോട് ജില്ലയിലെ കാവിലും പാറ പഞ്ചായത്ത്. ആദ്യ പടിയെന്നോണം പ്ലാസ്റ്റിക് കാരി ബാഗുകളെ അകറ്റി നിര്‍ത്തുന്നതില്‍ ഇവര്‍ വിജയിച്ചു കഴിഞ്ഞു.

കാവിലും പാറ പഞ്ചായത്തിലെ മീന്‍ മാര്‍ക്കറ്റിലാണ് ഓല കൊണ്ടുളള ഈ കൂട നിര്‍മ്മാണം. നാട്ടിലെ പഴമക്കാര്‍ നാടിനെ പ്ലാസ്റ്റിക് മുക്തമാക്കാനുളള ദൌത്യം ആദ്യം ഏറ്റെടുത്തു. മീന്‍ വാങ്ങുന്നത് വഴിയാണ് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ വീടുകളിലെത്തുന്നത് തിരിച്ചറിവില്‍ നിന്നായിരുന്നു ഇത്. പ്ലാസിറ്റിക്കിനെ ദൂരെ നിര്‍ത്താന്‍ ഇലയില്‍ പൊതിഞ്ഞ് കെട്ടി ഈ കൂടകളില്‍ മീനുകള്‍ നല്‍കാന്‍ തുടങ്ങി. ആദ്യമാദ്യം മടിച്ചു നിന്നവരും ഇപ്പോള്‍ ഒപ്പമുണ്ട്.

ഹരിതകേരള മിഷന് പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്നിനാണ് കാവിലും പാറയെ പ്ലാസ്റ്റിക് മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി പ്രചാരണം നല്‍കി. ഇന്ന് സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെയെല്ലാം കയ്യില്‍ തുണി സഞ്ചിയുണ്ട്. അല്ലാത്തവര്‍ക്ക് കടകളില്‍ നിന്ന് തന്നെ തുണി സഞ്ചി നല്കും. സമീപ പഞ്ചായത്തുകളില്‍ നിന്ന് പ്ലാസ്റ്റിക് പ്രദേശത്തേക്കെത്തുന്നത് തടയാനും പഞ്ചായത്തിന് പദ്ധതിയുണ്ട്.