LiveTV

Live

Kerala

ശക്തനായ ഒരു പാര്‍മെന്റേറിയനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഉപരാഷ്ട്രപതി

ശക്തനായ ഒരു പാര്‍മെന്റേറിയനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഉപരാഷ്ട്രപതി
Summary
ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനവുമായി ദേശീയ-സംസ്ഥാന നേതാക്കള്‍

ഇ അഹമ്മദിന്റെ നിര്യാണത്തില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി അനുശോചിച്ചു. ശക്തനായ ഒരു പാര്‍മെന്റേറിയനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഹാമിദ് അന്‍സാരി പറഞ്ഞു. ഡല്‍ഹിയില്‍ ഇ അഹമ്മദിന്റെ മൃതദേഹം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തനായ ഒരു പാര്‍മെന്റേറിയനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഉപരാഷ്ട്രപതി

ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് അനുശോചിച്ചു. സഭയിലെ ഒരംഗം മരിച്ച സാഹചര്യത്തില്‍ ബജറ്റ് അവതരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

ഇ. അഹമ്മദിന്‍റെ മരണത്തിന് ശേഷവും ബജറ്റ് അവതരിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇ.അഹമ്മദിന്റെ മൃതദേഹത്തോട് സര്‍ക്കാര്‍ അനാദരവ് കാണിച്ചു. ബജറ്റ് അവതരണം അഞ്ച് മണി വരെയെങ്കിലും നീട്ടിവെക്കാമായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു.

കേരളത്തിന്റെ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിന് തന്നെ നഷ്ടമാണ് ഇ അഹമ്മദിന്റെ നിര്യാണമെന്ന് കെ എം മാണി. കേരളത്തിന്റെ വ്യവസായ രംഗത്തും തൊഴില്‍ രംഗത്തും ഏറെ സംഭാവനകള്‍ നല്‍കിയ ആളാണ് ഇ അഹമ്മദെന്നും കെ എം മാണി അനുസ്മരിച്ചു. മൃതദേഹം പൊതുദര്‍ശനത്തിനു വച്ചുകൊണ്ട് പാര്‍ലമെന്റ് സമ്മേളനം നടത്തുന്നത് ഔചിത്യമാണോ എന്ന് പരിശോധിക്കണമെന്നും കെ എം മാണി പാലായില്‍ പറഞ്ഞു.

ഇ അഹമ്മദിന്റെ നിര്യാണം ഇന്ത്യന്‍ മുസ്‍ലിംകള്‍ക്ക് തീരാ നഷ്ടമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ ആശയങ്ങള്‍ക്ക് വേണ്ടി നില കൊണ്ട നേതാവായിരുന്നു അഹമ്മദെന്നും ജിഫ്രി തങ്ങള്‍ അനുസ്‍മരിച്ചു.

ഇ അഹമ്മദിന്റെ നിര്യാണത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായി പറഞ്ഞ കാന്തപുരം മരണ വിവരം മറച്ചു വെയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതായുള്ള ആക്ഷേപത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

കഴിവുതെളിയിച്ച ഭരണാധികാരിയായിരുന്നു ഇ അഹമ്മദ് എന്ന് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മുഹമ്മദലി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ മുസ്‍ലിം രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ഇ അഹമ്മദ് നിര്‍ണായക പങ്കുവഹിച്ചെന്നും എം കെ മുഹമ്മദലി പറഞ്ഞു. മികച്ച പാര്‍ലമെന്റേറിയനും നയതന്ത്രജ്ഞനുമായിരുന്നു ഇ അഹമ്മദെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അനുസ്മരിച്ചു. വിദേശകാര്യമന്ത്രിയായിരിക്കെ രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്നതില്‍ ഇ അഹമ്മദ് നിര്‍ണായക പങ്കുവഹിച്ചെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു ഇ അഹമ്മദെന്ന് അബ്ദുന്നാസിര്‍ മഅ്ദനി അനുസ്മരിച്ചു. വിമര്‍ശങ്ങള്‍ തെറ്റുതിരുത്താനുളള അവസരമായാണ് അദ്ദേഹം കണ്ടിരുന്നതെന്നും മഅ്ദനി പറഞ്ഞു.