LiveTV

Live

Kerala

മേഴ്‍സിക്കുട്ടിയമ്മക്ക് എതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് ഫെബ്രുവരി 17 ന് മുമ്പ് സമര്‍പ്പിക്കണമെന്ന്

മേഴ്‍സിക്കുട്ടിയമ്മക്ക് എതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് ഫെബ്രുവരി 17 ന് മുമ്പ് സമര്‍പ്പിക്കണമെന്ന്
Summary
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തീര്‍പ്പാക്കി ഉത്തരവിട്ടത്.

മന്ത്രി ജെ മേഴ്സിസിക്കുട്ടിയമ്മക്ക് എതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഫെബ്രുവരി 17-ന് മുമ്പ് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തീര്‍പ്പാക്കി ഉത്തരവിട്ടത്. തോട്ടണ്ടി അഴിമതി ആരോപണത്തില്‍ മേഴ്സിക്കുട്ടിയമ്മക്കും, ഭര്‍ത്താവ് തുളസീധരക്കുറുപ്പിനും കാഷ്യൂ കോര്‍പ്പറേഷന്‍, കാപ്പെക്സ്എംഡിമാര്‍ക്കും, കമ്പനി പ്രതിനിധികള്‍ക്കുമെതിരെ വിജിലന്‍സ് ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.