LiveTV

Live

Kerala

ശബരിമലയില്‍ ആചാരങ്ങളെക്കാളേറെ അനാചാരങ്ങള്‍

ശബരിമലയില്‍ ആചാരങ്ങളെക്കാളേറെ അനാചാരങ്ങള്‍
Summary
മണിമണ്ഡപത്തില്‍ ഭസ്മം വിതറുന്നതും നാഗ പ്രതിഷ്ഠയില്‍ മഞ്ഞള്‍പൊടി എറിയുന്നതും കര്‍പ്പൂരം കത്തിച്ച് ക്ഷേത്രത്തെ വലംവെയ്ക്കുന്നതും ശ്രീകോവിലിനു മുകളില്‍ പട്ടെറിയുന്നതുമൊക്കെ അനാചാരങ്ങളാണ്

ആചാരങ്ങളെക്കാളേറെ അനാചാരങ്ങളാണ് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ ഇപ്പോള്‍, അനുഷ്ഠിയ്ക്കുന്നത്. ക്ഷേത്രങ്ങളില്‍ എന്തൊക്കെ ചെയ്യണമെന്ന കൃത്യമായ അറിവ് ഇല്ലാത്തതാണ് പ്രധാന കാരണം. ഓരോ ഇടങ്ങളിലും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് തീര്‍ത്ഥാടകര്‍ക്ക് അറിവു നല്‍കാനുള്ള സംവിധാനങ്ങള്‍ ക്ഷേത്രത്തിലില്ലാത്തതും മറ്റൊരു കാരണമാണ്. മാളികപ്പുറം ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ കാണുക.

മണിമണ്ഡപത്തില്‍ ഭസ്മം വിതറുന്നതും നാഗ പ്രതിഷ്ഠയില്‍ മഞ്ഞള്‍പൊടി എറിയുന്നതും കര്‍പ്പൂരം കത്തിച്ച് ക്ഷേത്രത്തെ വലംവെയ്ക്കുന്നതും ശ്രീകോവിലിനു മുകളില്‍ പട്ടെറിയുന്നതുമൊക്കെ അനാചാരങ്ങളാണ്. കൂടാതെ, ക്ഷേത്രത്തിനു സമീപത്തെ മരങ്ങളില്‍ പട്ടും തൊട്ടിലും കെട്ടുന്നതും, കച്ച കെട്ടുന്നതും ഭസ്മം മുക്കി മതില്‍ക്കെട്ടില്‍ കൈകള്‍ പതിയ്ക്കുന്നതുമൊന്നും ഇവിടുത്തെ ആചാരങ്ങളല്ല.

സന്നിധാനത്ത് ശയന പ്രദക്ഷിണം നടത്തുന്നതിനു പകരമായി മാളിപ്പുറത്ത് നടത്തുന്ന വഴിപാടാണ് തേങ്ങ ഉരുട്ടല്‍. ഇതുമാത്രമാണ് ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ ചെയ്യുന്നതില്‍ ആചാരമായി കാണാവുന്നത്. ഓരോ സ്ഥലങ്ങളിലെയും ആചാരങ്ങളെ സംബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് വിവരം നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ കൌണ്ടറുകള്‍ സ്ഥാപിയ്ക്കണമെന്ന ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. അനാചാരങ്ങളാണെന്നറിയാതെയാണ് തീര്‍ത്ഥാടകര്‍ ഇതെല്ലാം അനുഷ്ഠിച്ച് മലയിറങ്ങുന്നത്.