LiveTV

Live

Kerala

ആദിവാസി കലാരൂപങ്ങളുടെ മേള; ആയിരത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്നു

ആദിവാസി കലാരൂപങ്ങളുടെ മേള; ആയിരത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്നു
Summary
കേരളത്തിലെ ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ കലാവിഷ്കാരമാണ് പാലക്കാട് നടക്കുന്ന സര്‍ഗോത്സവം

കേരളത്തിലെ ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ കലാവിഷ്കാരമാണ് പാലക്കാട് നടക്കുന്ന സര്‍ഗോത്സവം.സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന കലാമേളയായ സര്‍ഗോത്സവം പാലക്കാട് വിക്ടോറിയ കോളജിലാണ് നടക്കുന്നത്. പട്ടിക വര്‍ഗ വകുപ്പിനു കീഴീലുള്ള 18 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിന്നും 108 പ്രീമെട്രിക് ഹോസ്റ്റലുകളില്‍ നിന്നുമായി ആയിരത്തോളം വിദ്യാര്‍ഥികളാണ് സര്‍ഗോത്സവത്തില്‍ മാറ്റുരക്കുന്നത്.

ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്കായി 30 ഇനങ്ങളിലാണ് മത്സരം. നൃത്തരൂപങ്ങളിൽ ആദിവാസി സമൂഹങ്ങളുടെ വേലക്കളി, പടയണി, തെയ്യം, തിറ, കുമ്മിയാട്ടം തുടങ്ങിയവ അരങ്ങിലെത്തി. ഇടയനൃത്തം, കൂരൻകളി, കാണിക്കർ നൃത്തം, കാടർ നൃത്തം, പണിയർകളി, മുടിയാട്ടം തുടങ്ങിയ മത്സരങ്ങളുമുണ്ട്. സര്‍ഗോത്സവം ഇന്ന് സമാപിക്കും.