LiveTV

Live

Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്ര നടയിൽ അറുപത് നര്‍ത്തകിമാരുടെ മോഹിനിയാട്ടം

ശ്രീപത്മനാഭസ്വാമി ക്ഷേത്ര നടയിൽ അറുപത് നര്‍ത്തകിമാരുടെ മോഹിനിയാട്ടം
Summary
വിന്ദുജാ മേനോന്‍ നേത്യത്വം നല്‍കി. കലാമണ്ഡലം വിമലാ മേനോനാണ് ചിട്ടപ്പെടുത്തിയത്

ശ്രീപത്മനാഭസ്വാമി ക്ഷേത്ര നടയിൽ 60 നർത്തകിമാരുടെ മോഹിനിയാട്ടം. വജ്ര കേരളം ആഘോഷ പരിപാടികളുടെ ഭാഗമായാണ് വിന്ദുജാ മേനോന്‍റെ നേതൃത്വത്തിൽ പരിപാടി അവതരിപ്പിച്ചത്. മലയാള സാഹിത്യത്തിലെ കവിതകളും ശ്ലോകങ്ങളും കോർത്തിണക്കിയ വരികൾക്ക് അറുപത് നര്‍ത്തകിമാര്‍ ചുവട് വെച്ചു.

കലാമണ്ഡലം വിമലാ മേനോനാണ് തൃപ്പടിലാസ്യാമൃതമെന്ന പേരിൽ മോഹിനിയാട്ടം ചിട്ടപ്പെടുത്തിയത്. വയലാർ രാമവർമ്മ സാംസ്ക്കാരിക വേദിയും ഭാരത് ഭവനുമായിരുന്നു പരിപാടിയുടെ സംഘാടകര്‍.