LiveTV

Live

Kerala

പുതുപുത്തന്‍ ആശയങ്ങള്‍ക്ക് മാത്രമായി ഒരു ഫാക്ടറി

പുതുപുത്തന്‍ ആശയങ്ങള്‍ക്ക് മാത്രമായി ഒരു ഫാക്ടറി
Summary
99 സൊല്യൂഷന്‍സ് എന്ന് പേരിട്ട സ്വപ്ന പദ്ധതിയിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ഐഡിയ ഫാക്ടറി

ആശയങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഒരു ഫാക്ടറിയെ പരിചയപ്പെടാം. ഏതുമേഖലയിലും പുത്തന്‍ ആശയങ്ങളുള്ളവര്‍ക്ക് അത് പങ്കുവെക്കാനും ആവശ്യക്കാര്‍ക്ക് ആശയങ്ങള്‍ പകര്‍ ന്നുനല്കാനും ഈ ഫാക്ടറി സഹായിക്കുന്നു. ഐഡിയ ഫാക്ടറി എന്ന് പേരിട്ട സംരംഭം മലപ്പുറം ജില്ലയിലെ മഞ്ചേരി കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്.

നല്ലതെന്ന് തോന്നുന്ന ബിസിനസ് ആശയങ്ങള്‍ കൈയിലുണ്ടോ? അല്ലെങ്കില്‍ പുതിയ ആശയങ്ങള്‍ ആവശ്യമുണ്ടോ? ഉത്തരം അതേ എന്നാണെങ്കില്‍ ഐഡിയ ഫാക്ടറിയെ സമീപിക്കാം. വ്യത്യസ്തമായി ചിന്തിക്കുന്ന മൂന്ന് യുവാക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ സംരംഭം വലിയ ആശയങ്ങള്‍ക്ക് രൂപം നല്‍കുന്നു. മഞ്ചേരിയിലെ ബിസിനസുകാരനായ നാസറാണ് ഫാക്ടറിയുടെ അമരക്കാരന്‍.

എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരങ്ങളുണ്ടെന്ന് ഇവര്‍ പറയുന്നു. 99 സൊല്യൂഷന്‍സ് എന്ന് പേരിട്ട സ്വപ്ന പദ്ധതിയിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ഐഡിയ ഫാക്ടറി.

പോസിറ്റീവ് സര്‍ക്കിള്‍, പെപ്ടോക്, മാസ്റ്റര്‍ മൈന്‍ഡ്, ബിസിനസ് ക്രൂയിസ്, മലബാര്‍ സംരംഭകത്വ സമ്മിറ്റ് എന്നിങ്ങനെ പുത്തന്‍ ആശയങ്ങള്‍ തേടിയുള്ള പരിപാടികള്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു. അടുത്ത വര്‍ഷം ദുബൈയില്‍‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയിലൂടെ ആശയങ്ങളുടെ ഫാക്ടറി വിദേശത്തുമെത്തും.