LiveTV

Live

Kerala

ഇരവിപേരൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം; ഖ്യാതി കേരളാതിര്‍ത്തിയും കടന്ന് 

ഇരവിപേരൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം; ഖ്യാതി കേരളാതിര്‍ത്തിയും കടന്ന് 
Summary
നിരവധിയാളുകളാണ് മാതൃക പഠന വിധേയമാക്കാൻ ഇങ്ങോട്ടേക്ക് എത്തുന്നത്.

ഐ എസ് ഒ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് പത്തനംതിട്ട ഇരവിപേരൂരിലേത്. ഒരു പഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനമാണ് ഇരവിപേരൂർ പി എച്ച് സി യെ മികവിന്‍റെ കേന്ദ്രമാക്കി മാറ്റിയത്.

കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ചുള്ള മുൻധാരണകളെല്ലാം ഇരവിപേരൂരിലെ ഈ പി എച്ച്സിയിൽ എത്തിയാൽ അടിമുടി മാറും. വൃത്തിയുള്ള അന്തരീക്ഷം. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന അടിസ്ഥാന സൗകര്യങ്ങൾ. പൂർണമായും ശീതീകരിച്ച ഫാർമസി. 20 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം. മെച്ചപ്പെട്ട ആംബുലൻസ് സൗകര്യം. മികച്ച ലാബ് സേവനം അങ്ങനെ നീളുന്നു ഈ പിഎച്ച്സിയുടെ മികവിന്‍റെ പട്ടിക.

27 ലക്ഷം രൂപ മുടക്കിയാണ് പിഎച്ച്സി നവീകരിച്ചത്. ഇതിനുള്ള തുക തനത് ഫണ്ടിൽ നിന്നും പദ്ധതി വിഹിതത്തിൽ നിന്നും കണ്ടെത്തി. കൂടാതെ ആരോഗ്യ വകുപ്പിന്‍റെ പിന്തുണയോടെ പിഎച്ച്സിയിൽ നിരന്തര മേൽനോട്ടവും നടത്തി. പിഎച്ച്സിയുടെ ഖ്യാതി കേരള അതിർത്തിയും കടന്നതോടെ നിരവധിയാളുകളാണ് ഈ മാതൃക പഠന വിധേയമാക്കാൻ ഇങ്ങോട്ടേക്ക് എത്തുന്നത്.