LiveTV

Live

Kerala

ശബരിമല അപകടത്തില്‍ പോലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് ദേവസ്വം മന്ത്രിയും ഡിജിപിയും

ശബരിമല അപകടത്തില്‍ പോലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് ദേവസ്വം മന്ത്രിയും ഡിജിപിയും
Summary
ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് അടിയന്തര യോഗം ചേരുന്നു

ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്ക് അപകടം പറ്റിയത്, പൊലിസിന്റെ കയ്യിലെ വടം വഴുതിപോയതിനാലെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. തിരക്ക് നിയന്ത്രണാതീതമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ശബരിമല അപകടത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡി ജി പി ലോകനാഥ് ബെഹറ വ്യക്തമാക്കി. വീഴ്ച പറ്റിയെന്ന് സ്പെല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അപകടം നടക്കാന്‍ ഇടയായ സാഹചര്യം സംബന്ധിച്ച് ഐ ജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ഡി ജി പി പറഞ്ഞു. ശബരിമലയിലെ വേലിക്ക് ബലക്ഷയമുണ്ടെന്ന് നേരത്തെ അറിയിച്ചിട്ടും ദേവസ്വം ബോര്‍ഡ് നടപടിയെടുത്തില്ലെന്ന് ഡിജിപി കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് അടിയന്തര യോഗം ചേരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് യോഗം. ഇന്നലെയുണ്ടായ അപകടത്തില്‍ പൊലീസിന്റ ഭാഗത്തു നിന്നും സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു..