LiveTV

Live

Kerala

ഭാരതപ്പുഴയുടെ അവസ്ഥ വേദനിപ്പിക്കുന്നതാണെന്ന് മേധാ പട്കര്‍‌

ഭാരതപ്പുഴയുടെ അവസ്ഥ വേദനിപ്പിക്കുന്നതാണെന്ന് മേധാ പട്കര്‍‌
Summary
ഭാരതപ്പുഴയില്‍‌ തടയണകള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കണമെന്നും മേധാ പട്കര്‍ ആവശ്യപ്പെട്ടു. വറ്റിവരണ്ട ഭാരതപ്പുഴ മേധാ പട്കര്‍ സന്ദര്‍ശിച്ചു.

ഭാരതപ്പുഴയുടെ അവസ്ഥ വേദനിപ്പിക്കുന്നതാണെന്ന് മേധാ പട്കര്‍‌‌. ഭാരതപ്പുഴയില്‍‌ തടയണകള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കണമെന്നും മേധാ പട്കര്‍ ആവശ്യപ്പെട്ടു. വറ്റിവരണ്ട ഭാരതപ്പുഴ മേധാ പട്കര്‍ സന്ദര്‍ശിച്ചു.

ഭാരതപ്പുഴ സന്ദര്‍ശിക്കാനെത്തിയ മേധ പട്ക്കര്‍ക്ക് പുഴയുടെ അവശേഷിപ്പായി മണല്‍പരപ്പ് മാത്രമാണ് കാണാനായത്. നീര്‍ച്ചാല്‍ പോലെ ഒഴുകിയ വെള്ളത്തിലൂടെ നടന്ന് അവര്‍‌ വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ച് മലയാളത്തില്‍‌ പാടി. പുഴ സംരക്ഷണം കൂട്ടായ ഉത്തരവാദിത്തമാണെന്നും തടയണകള്‍ നിര്‍മിക്കുന്നത് തടയണമെന്നും മേധാ പട്കര്‍ ആവശ്യപ്പെട്ടു.

നാഷണല്‍ അലയന്‍സ് പീപ്പിള്‍ മൂവ്മെന്റ് എന്ന സംഘടനയാണ് ഭാരതപ്പുഴയിലേക്ക് മേധയെ കൊണ്ട് കൊണ്ട് വന്നത്. പുറത്ത് നിന്ന് നോക്കുമ്പോള്‍ കേരളം ഇപ്പോഴും പച്ചപ്പ് നിറഞ്ഞാതാണെന്നും ഇത് സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടിറങ്ങണമെന്നും മേധ ആവശ്യപ്പെട്ടു. വിവിധ സംഘടനകള്‍ ഒത്ത് ചേര്‍‌ന്ന് ഭാരതപുഴ സംരക്ഷിക്കാന്‍‌ മേധ പട്കറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വികസനം വേണം എന്നാല്‍ വിനാശം വേണ്ട എന്ന മുദ്യാവാക്യവുമായാണ് മേധ പട്കര്‍ നിളയിലെത്തിയത്.