LiveTV

Live

Kerala

എല്‍ഡിഎഫില്‍ ഇന്ന് സിപിഐ-ഐഎന്‍എല്‍ കക്ഷികളുമായി ചര്‍ച്ച

എല്‍ഡിഎഫില്‍ ഇന്ന് സിപിഐ-ഐഎന്‍എല്‍ കക്ഷികളുമായി ചര്‍ച്ച
Summary
സിപിഐ- ഐഎന്‍എല്‍ എന്നിവരുമായാണ് എല്‍ഡിഎഫില്‍ ഇന്നത്തെ ചര്‍ച്ച.

ഘടകകക്ഷികളുമായുള്ള എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നും തുടരും. സിപിഐ- ഐഎന്‍എല്‍ എന്നിവരുമായാണ് ഇന്നത്തെ ചര്‍ച്ച. ഇരുകൂട്ടരുമായി ഇന്ന് ധാരണയിലെത്തുമെന്നാണ് പ്രതീക്ഷ. നിലവിലെ 27 സീറ്റുകള്‍ക്ക് പുറമെ ഒരു സീറ്റു കൂടി സി പി ഐ ആവശ്യപ്പെടും. ഇതില്‍ സി പി എം വിട്ടുവീഴ്ച ചെയ്തേക്കും.

ഐ എന്‍ എലുമായുളള സീറ്റു വെച്ചു മാറല്‍ ചര്‍ച്ചയിലും ഇന്ന് തീരുമാനമാകുമെന്നാണ് സൂചന. കാസര്‍ഗോഡ്, വേങ്ങര, കൂത്തുപറമ്പ് സീറ്റുകളിലാണ് കഴിഞ്ഞ തവണ ഐ എന്‍ എല്‍ മത്സരിച്ചത്. ഇതില്‍ വേങ്ങരയും കൂത്തുപറമ്പും സി പി എം ഏറ്റെടുത്ത് പകരം മലപ്പുറവും കോഴിക്കോട് സൌത്തും നല്‍കാനാണ് ധാരണ. ഇതിനു പുറമെ രണ്ടു സീറ്റുകള്‍ കൂടി ഐ എന്‍ എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു ഘടകകക്ഷികളുമായുളള ചര്‍ച്ച നാളെ നടക്കും.