LiveTV

Live

Kerala

സേവനവഴിയില്‍ വേറിട്ട പാതയിലൂടെ ഗ്രീന്‍ പാലിയേറ്റീവ്

സേവനവഴിയില്‍ വേറിട്ട പാതയിലൂടെ ഗ്രീന്‍ പാലിയേറ്റീവ്
Summary
രോഗികളെ പരിചരിക്കുക എന്നതിനപ്പുറം പരിസ്ഥിതി - മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളാണ് ഗ്രീന്‍ പാലിയേറ്റീവ് നടത്തുന്നത്.

ഇന്ന് അന്താരാഷ്ട്ര സന്നദ്ധ സേവന ദിനം. സേവനരംഗത്ത് വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു പാലിയേറ്റീവ് കൂട്ടായ്മയെ പരിചയപ്പെടാം. രോഗികളെ പരിചരിക്കുക എന്നതിനപ്പുറം പരിസ്ഥിതി - മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളാണ് ഗ്രീന്‍ പാലിയേറ്റീവ് നടത്തുന്നത്.

രോഗീപരിചരണം മാത്രമാണ് പാലിയേറ്റീവ് കെയര്‍ എന്ന ധാരണയെ തിരുത്തുകയാണ് ഗ്രീന്‍ പാലിയേറ്റീവ്. വീടിന് പുറത്തിറങ്ങാന്‍ ശരീരം തടസ്സം നില്‍ക്കുന്നവര്‍ക്ക് ഇവര്‍ പുറംലോകത്തിന്റെ കാറ്റും വെളിച്ചവും പകരുന്നു. ഗ്രീന്‍ പാലിയേറ്റീവിന്റെ പ്രധാന ക്യാമ്പയിനുകളില്‍ ഒന്നായിരുന്നു വീല്‍ചെയര്‍ സൌഹൃദ സംസ്ഥാനം. ക്യാമ്പയിന്റെ ഫലമായി സംസ്ഥാനത്തെ ലോ ഫ്ലോര്‍ ബസുകളും ചില വിനോദ സഞ്ചാര കേന്ദ്രങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വീല്ചെയര്‍ ഫ്രന്റ്‍ലിയായി മാറി.

വളണ്ടിയര്‍മാരില്‍ അധികവും വിദ്യാര്‍ഥികള്‍. പഠനത്തിന്റെ ഇടവേളകള്‍ അവര്‍ മറ്റുള്ളവര്‍ക്ക് സമര്‍പ്പിക്കുന്നു. നൈജീരിയന്‍ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന കെന്‍ സരോ വിവയെപ്പോലുള്ളവരുടെ ഓര്‍മകളാണ് ഗ്രീന്‍ പാലിയേറ്റീവിന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജം.