LiveTV

Live

Kerala

ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Summary
ഹര്‍ജി റിസ്സര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്

നോട്ട് അസാധുവാക്കലിന് പിന്നാലെ റിസ്സര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സഹകരണബാങ്കുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നോട്ട് അസാധുവാക്കലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത നല്‍കിയ പൊതു താല്‍പര്യ ഹര്‍ജികളും കോടതി പരിഗണിക്കും. ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് രണ്ടിനാണ് ഹര്‍ജികള്‍ പരിഗണിക്കുക.

നോട്ട് അസാധുവാക്കലിന് പിന്നാലെ പഴയ നോട്ടുക്കള്‍ കൊണ്ടുള്ള ക്രയവിക്രയത്തിന് അനുമതി നിഷേധിച്ച റിസ്സര്‍വ്വ്ബാങ്ക് തീരുമാനത്തിനെതിര കേരളത്തിലെ പതിനാല് ജില്ലാ സഹകരണബാങ്കുള്‍ക്ക് പുറമെ തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ സഹകരണബാങ്കുകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നടപടി വിവേചനപരമാണെന്ന് സഹകരണ ബാങ്കുകള്‍ കോടതിയെ ബോധിപ്പിക്കും.

റിസ്സര്‍വ്വ് ബാങ്കിന്റെ നോ യുവര്‍ കസ്റ്റമര്‍ മാനദണ്ഡം അനുസരിച്ചാണ് കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നബാര്‍ഡ് നടത്തിയ പരിശേധനയില്‍ കണ്ടെത്തിയുട്ടുണ്ട്. ഇക്കാര്യം വിവരിക്കുന്ന നബാര്‍ഡിന്റെ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ഹാജറാക്കും. മാത്രമല്ല, മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടപടി നേരിട്ട 13 വാണിജ്യ ബാങ്കുകള്‍ക്ക് റിസ്സര്‍വ്വ് ബാങ്ക് പഴയ നോട്ട് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയ കാര്യവും സഹകരണ ബാങ്കകളുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ ഉന്നയിക്കും. എന്നാല്‍ സഹകരണ ബാങ്കുകളില്‍‌ ഇന്റര്‍ നെറ്റ് ബാങ്കിംഗ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യം ഇല്ലാത്തിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയെതെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വാദം.ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇതിനകം കോടിതിയില്‍‌ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.