LiveTV

Live

Kerala

റസിയക്കും കുടുംബത്തിനും എംഎ യൂസുഫലി വാഗ്ദാനം ചെയ്ത അഞ്ചുലക്ഷം രൂപ കൈമാറി

Summary
മീഡിയവണ്‍ കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്ത കണ്ടാണ് യൂസുഫലി സഹായം വാഗ്ദാനം ചെയ്തത്.

ഭര്‍ത്താവും മകളും പുഴയില്‍ മുങ്ങിമരിച്ചതിനെ തുടര്‍ന്ന് ദാരിദ്ര്യത്തില്‍ കഴിയുന്ന പാലക്കാട് ഒറ്റപ്പാലത്തെ റസിയക്കും കുടുംബത്തിനും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി വാഗ്ദാനം ചെയ്ത അഞ്ചുലക്ഷം രൂപ കൈമാറി. മീഡിയവണ്‍ കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്ത കണ്ടാണ് യൂസുഫലി സഹായം വാഗ്ദാനം ചെയ്തത്.

ഭര്‍ത്താവും മകളും മുങ്ങിമരിച്ചതോടെ പറക്കമുറ്റാത്ത മൂന്നുകുട്ടികളുമായി ദുരിതമനുഭവിക്കുന്ന റസിയക്കും കുടുംബത്തിനും വലിയ ആശ്വാസമായാണ് ലുലു ഗ്രൂപ്പ് മീഡിയ കോഡിനേറ്റര്‍ എന്‍ബി സ്വരാജും മാനേജര്‍ വി പീതാംബരനുമെത്തിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി നല്‍കിയ അഞ്ചുലക്ഷം രൂപയുടെ ചെക്ക് ഇവര്‍ റസിയക്ക് കൈമാറി.

ഒരു മാസം മുമ്പാണ് റസിയയുടെ ഭര്‍ത്താവ് അഷ്‌റഫും ആറുവയസ്സുള്ള മകള്‍ ഷഹനയും ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചത്. 24 വയസ്സുമാത്രം പ്രായമുള്ള റസിയക്ക് ഇതോടെ ചെറിയ മൂന്ന് കുട്ടികളുടെ ഭാരം ഏറ്റെടുക്കേണ്ടി വന്നു. ഒപ്പം കുടുംബ വീടിന് ജപ്തി ഭീഷണിയുമായി. മീഡിയവണില്‍ ഇവരുടെ വാര്‍ത്ത കണ്ട് നിരവധി പേരാണ് സഹായഹസ്തങ്ങളുമായെത്തിയത്. സുമനസ്സുകള്‍ നല്‍കുന്ന സഹായങ്ങള്‍ ചോര്‍ത്തുവെച്ച് ഈ കുടുംബത്തിന് സ്വന്തമായി സ്ഥലവും വീടും ഒരുങ്ങുകയാണ്.