LiveTV

Live

Kerala

ഒരു മതില്‍കെട്ടിനുള്ളില്‍ പള്ളിയും അമ്പലവും; മതസൌഹാര്‍ദ്ദത്തിന്റെ ഇടിഞ്ഞാര്‍ മാതൃക

ഒരു മതില്‍കെട്ടിനുള്ളില്‍ പള്ളിയും അമ്പലവും; മതസൌഹാര്‍ദ്ദത്തിന്റെ ഇടിഞ്ഞാര്‍ മാതൃക
Summary
മതസൌഹാര്‍ദ്ദമെന്ന വാക്കിന്റെ അര്‍ത്ഥം അനുഭവിച്ച് അറിയണമെന്നുള്ളവര്‍ പെരിങ്ങോമല പഞ്ചായത്തിലെ ഇടിഞ്ഞാറെന്ന് പേരുള്ള ഗ്രാമത്തിലേക്ക് വരണം

ചുറ്റുമതിലും വെള്ളം കോരുന്ന കിണറും ഒന്ന്. മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ തക്ബീറിന്റെ ധ്വനി മുഴങ്ങുമ്പോള്‍ ധര്‍മ്മശാസ്താക്ഷേത്രത്തിലെ ശരണമന്ത്രം നിശ്ചലമാകും. തിരുവനന്തപുരത്ത് ഇടിഞ്ഞാറെന്ന ഗ്രാമത്തിലെ അപൂര്‍വ്വമായൊരു നാട്ടുനന്മയുടെ വിശേഷങ്ങള്‍ കാണാം.

മതസൌഹാര്‍ദ്ദമെന്ന വാക്കിന്റെ അര്‍ത്ഥം അനുഭവിച്ച് അറിയണമെന്നുള്ളവര്‍ പെരിങ്ങോമല പഞ്ചായത്തിലെ ഇടിഞ്ഞാറെന്ന് പേരുള്ള ഗ്രാമത്തിലേക്ക് വരണം. ഒരു മതില്‍കെട്ടിനുള്ളിലാണ് പള്ളിയും അമ്പലവും. അമ്പലമുറ്റത്ത് പള്ളിയുടെ നേര്‍ച്ചപ്പെട്ടിയുണ്ട്. പള്ളിമുറ്റത്ത് അമ്പലത്തിലേക്ക് കൂടി വെള്ളമെടുക്കുന്ന കിണറും.

സുബ്ഹി നമസ്ക്കാരം കേള്‍ക്കാന്‍ താമസിച്ചാല്‍ പൂജാരി ഉസ്താദിന്റെ മുറിയിലെത്തി വിളിച്ചുണര്‍ത്തും. നേര്‍ച്ചപ്പെട്ടിയില്‍ പണമിടുന്നവര്‍ കാണിക്കവഞ്ചിക്കും ഓഹരികൊടുക്കും. നേരെ തിരിച്ചും അങ്ങനെ തന്നെ. നൂറ്റാണ്ടോളം പഴക്കമുണ്ട് മസ്ജിദിനും അമ്പലത്തിനും. വലിയൊരു ആല്‍മരത്തണലില്‍ സംഗമിക്കുന്ന രണ്ട് വിശ്വാസങ്ങളും വലിയൊരു മാത്യകയാണ്. മതങ്ങള്‍ മത്സരത്തിനുള്ളതല്ലെന്ന് മനുഷ്യനെ പഠിപ്പിക്കുന്ന ഉത്തമ മാതൃക.