LiveTV

Live

Kerala

അയ്യപ്പ ദര്‍ശനത്തിന് തെലങ്കാനയില്‍ നിന്ന് കാല്‍നടയായെത്തി

Summary
118 സ്വാമിമാര്‍ അടങ്ങിയ സംഘമാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്.

തെലുങ്കാനയില്‍ നിന്ന് പദയാത്രയായി എത്തിയ സംഘം അയ്യനെ ദര്‍ശിച്ചു. 118 സ്വാമിമാര്‍ അടങ്ങിയ സംഘമാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയില്‍ നിന്നുള്ളവരാണ് അയ്യപ്പന്മാര്‍.

ഒക്ടോബര്‍ 16നാണ് സംഘം കാമറെഡ്ഡിയില്‍ നിന്നു പുറപ്പെട്ടത്. 118 സ്വാമിമാരും സഹായികളായി ഏഴ് പേരും. രഥങ്ങള്‍ അടക്കം ആറ് വാഹനങ്ങള്‍ അകമ്പടിയായി എത്തി. ഇന്നലെ രാവിലെ വണ്ടിപെരിയാറില്‍ നിന്നു തുടങ്ങിയ യാത്ര പുല്ലുമേട് വിശ്രമിച്ചു. ഇന്ന് രാവിലെ പുല്ലുമേട് നിന്നു യാത്രതുടങ്ങി രാത്രി ഏഴു മണിയോടെ സന്നിധാനത്തെത്തി. 42 ദിവസം കൊണ്ട് സംഘം യാത്രചെയ്തത് 1260 കിലോമീറ്റര്‍.

പദയാത്രയ്ക്കൊപ്പമെത്തിയ രഥങ്ങള്‍ നിലയ്ക്കലില്‍ നിര്‍ത്തിയിട്ടു. വിരി വെയ്ക്കുന്ന ഓരോ സ്ഥലങ്ങളിലും ഭക്ഷണം പാകം ചെയ്തു കഴിച്ചാണ് സംഘം യാത്ര ചെയ്തത്. ഗുരുസ്വാമി ഉദയകുമാറിന്റെ നേതൃത്വത്തിലാണ് തീര്‍ത്ഥാടകര്‍ എത്തിയത്.