LiveTV

Live

Kerala

നജീബിനായി തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച്

നജീബിനായി തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച്
Summary
പുരോഗമന കലാ സാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ചത്.

ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പ്രതിഷേധ റാലി. പുരോഗമന കലാ സാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ചത്. നജീബിനെ കണ്ടെത്താന്‍ കഴിയാത്തത് കുറ്റകരമായ കൃത്യവിലോപമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത സിപിഎം പിബി അംഗം എം എ ബേബി പറഞ്ഞു.

ജെഎന്‍യു വിദ്യാര്‍ഥിയെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് പുരോഗമന കലാ സാഹിത്യ സംഘം തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച് എം എ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു.

നജീബിനെ തിരോധാനം അടിയന്തിരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു.