LiveTV

Live

Kerala

ചിത്രഗ്രാമമാകാന്‍ കതിരൂര്‍

ചിത്രഗ്രാമമാകാന്‍ കതിരൂര്‍
Summary
കതിരൂരിന്റെ ചുവരുകളും മനസും നിറങ്ങളാല്‍ നിറക്കാനുളള ഒരുക്കത്തിലാണ് പഞ്ചായത്ത് ഭരണസമിതി.

ഒരുകാലത്ത് കൊലപാതക രാഷ്ട്രീയത്തിന്റെ നടുക്കുന്ന കഥകള്‍ പറഞ്ഞ കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ എന്ന ഗ്രാമം ഇന്ന് വര്‍ണ്ണങ്ങളുടെ പുതിയ ലോകത്താണ്. കതിരൂരിന്റെ ചുവരുകളും മനസും നിറങ്ങളാല്‍ നിറക്കാനുളള ഒരുക്കത്തിലാണ് പഞ്ചായത്ത് ഭരണസമിതി.

പഴയകാലത്തിന്റെ കറുത്ത ചിത്രങ്ങള്‍ ഇവര്‍ മായിച്ച് കളഞ്ഞിരിക്കുന്നു. കതിരൂരിന്റെ ചുവരുകളില്‍ ഇനി തെളിയുന്നത് വര്‍ണ്ണങ്ങള്‍ ചാലിച്ച് ചാര്‍ത്തിയ ഈ പുതിയ ചിത്രങ്ങളാണ്. പ്രൗഡമായ ഒരു ചിത്രകലാ പാരമ്പര്യത്തെ പിന്‍പറ്റി ഒരു ചുവര്‍ച്ചിത്ര ഗ്രാമമായി മാറാനുളള ഒരുക്കത്തിലാണ് ഈ ഗ്രാമം. അതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് വായനശാലകളും സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളുമടക്കമുളളവയുടെ ചുവരുകളില്‍ ഇവര്‍ ചുവര്‍ ചിത്രങ്ങളുടെ വിസ്മയം തീര്‍ത്തത്. രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ മുതല്‍ മുടക്കി കതിരൂര്‍ ഗ്രാമപഞ്ചായത്താണ് പദ്ധതി ആരംഭിച്ചത്.

നാല് ദിവസം കൊണ്ട് തൊണ്ണൂറിലധികം കലാകാരന്മാര്‍ ചേര്‍ന്നാണ് 150 ഓളം ചുവരുകളിലായി ഈ ചിത്രങ്ങള്‍ വരച്ച് തീര്‍ത്തത്. ഗ്രാമത്തിന്റെ സാംസ്‌ക്കാരിക പൈതൃകത്തിനൊപ്പം സ്വതന്ത്ര സമര ചരിത്രവും നവോത്ഥാന കലവുമെല്ലാം ചുവരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളുടെ ചുടുചോര കൊണ്ടല്ല, മറിച്ച് സമാധാനത്തിന്റെ നിറങ്ങള്‍ കൊണ്ടാണ് ഒരു നാടിന്റെ ചരിത്രം എഴുതപ്പെടണ്ടതെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് കതിരൂര്‍ നല്‍കുന്നത്.