LiveTV

Live

Kerala

മുന്നാക്ക വിഭാഗങ്ങളുടെ സര്‍ക്കാര്‍ ജോലികളില്‍ മേല്‍കൈ തുടരുന്നു

മുന്നാക്ക വിഭാഗങ്ങളുടെ സര്‍ക്കാര്‍ ജോലികളില്‍ മേല്‍കൈ തുടരുന്നു
Summary
നായര്‍ വിഭാഗം ഉള്‍പ്പെടെ മുന്നാക്ക ഹിന്ദു വിഭാഗം ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ ജോലി നേടുമ്പോള്‍ ദലിതുകളും മുസ്ലിംകളും ജനസംഖ്യാനുപാതത്തിന്റെ പകുതി പോലും പ്രാതിനിധ്യം ലഭിക്കുന്നില്ല. 2004 ലും 2011 ലും ദേശീയ സാമ്പിള്‍ സര്‍വെയുടെ വിവരങ്ങള്‍ പുറത്തുവരുമ്പോഴും ഫലം മറ്റൊന്നല്ല. 

കേരളം വജ്രജൂബിലി ആഘോഷിക്കുമ്പോഴും ജനസംഖ്യാനുപാതികമായ പ്രാതനിധ്യം വിവിധ ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ലഭിച്ചിട്ടില്ല. മുന്നാക്ക വിഭാഗങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ ജോലികളില്‍ പ്രാതിനിധ്യം കൂടുതലുള്ളത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ട ബാക്ക് ലോഗ് ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ല.

ജോലി എന്നതിലുപരി അധികാര പങ്കാളിത്തമാണ് സര്‍ക്കാര്‍ ജോലിയിലെ പ്രാതിനിധ്യം. അതിനാല്‍ തന്നെ വിവിധ ജനവിഭാഗങ്ങളുടെ അധികാര പങ്കാളിതത്തെ വിലയിരുത്താന്‍ സര്‍ക്കാര്‍ ജോലിയിലെ പ്രാതിനിധ്യം പ്രധാന സൂചകമായി പരിഗണിക്കാറുണ്ട്. സംസ്ഥാനത്ത് വിവിധ ജനവിഭാഗങ്ങളുടെ സര്‍ക്കാര്‍ ജോലിയിലെ പ്രാതിനിധ്യത്തെക്കുറിച്ച ഔദ്യോഗിക വിവരം പുറത്തുവരുന്നത് 2001 ല്‍ നരേന്ദ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെയാണ്.

നായര്‍ വിഭാഗം ഉള്‍പ്പെടെ മുന്നാക്ക ഹിന്ദു വിഭാഗം ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ ജോലി നേടുമ്പോള്‍ ദലിതുകളും മുസ്ലിംകളും ജനസംഖ്യാനുപാതത്തിന്റെ പകുതി പോലും പ്രാതിനിധ്യം ലഭിക്കുന്നില്ല. 2004 ലും 2011 ലും ദേശീയ സാമ്പിള്‍ സര്‍വെയുടെ വിവരങ്ങള്‍ പുറത്തുവരുമ്പോഴും ഫലം മറ്റൊന്നല്ല.

സര്‍ക്കാര്‍ ജോലിയിലെ ബാക്ക് ലോഗ് നികത്താന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തണമെന്നാണ് 2001 ല്‍ നരേന്ദ്രകമ്മീഷന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇക്കാര്യം പിന്നീട് ചര്‍ച്ചകളില്‍ നിന്ന് തന്നെ പുറത്തായി. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിന് വേണ്ടിയുള്ള പിന്നാക്ക വിഭാഗങ്ങളുടെ പോരാട്ടം ഈ വജ്രജൂബിലിയിലും തുടരുകയാണ്.