LiveTV

Live

Kerala

ആറുപത് വര്‍ഷത്തെ മലയാള സിനിമ

ആറുപത് വര്‍ഷത്തെ മലയാള സിനിമ
Summary
1936ല്‍ ആർ. എസ്. നെട്ടാണി സംവിധാനം ചെയ്ത ബാലനിലൂടെ മലയാളം ചലച്ചിത്രത്തിലെത്തി.‍ തമിഴ് കലര്‍ന്ന മലയാളം പറഞ്ഞ് താരങ്ങള്‍ വെള്ളിത്തിരയില്‍ നിറഞ്ഞു

അറുപത് വര്‍ഷത്തെ സിനിമ ഭാഷാ സംസ്കാര വൈവിധ്യത്തെ ഉള്‍ക്കൊണ്ടോ? ജാതിയമായി ഇടപെട്ടതെങ്ങനെ? ഐക്യകേരളം പിറന്ന് അറുപത് വര്‍ഷം പിന്നിടുന്പോള്‍, മലയാള സിനിമ അതിന്റെ ചരിത്ര രേഖപ്പെടുത്തലുകളിലൊന്നാണ്. ഭാഷാ, സംസ്കാര വൈവിധ്യങ്ങളെ എങ്ങനെ സിനിമ കൈകാര്യം ചെയ്തുവെന്നതിലും ജാതിയമായി എങ്ങനെ ഇടപെട്ടുവെന്നതിലും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്പോള്‍ തന്നെ, കൊട്ടകക്കകത്തെ വെള്ളി വെളിച്ചം അന്നു മുതല്‍ ഇന്ന് വരെയും നമ്മെ വിസ്മയിപ്പിക്കുന്നു.

1936ല്‍ ആർ. എസ്. നെട്ടാണി സംവിധാനം ചെയ്ത ബാലനിലൂടെ മലയാളം ചലച്ചിത്രത്തിലെത്തി.‍ തമിഴ് കലര്‍ന്ന മലയാളം പറഞ്ഞ് താരങ്ങള്‍ വെള്ളിത്തിരയില്‍ നിറഞ്ഞു. 1954ലെ നീലക്കുയിലിലൂടെ മികച്ച മലയാള ചിത്രത്തിത്തിനുള്ള ദേശീയ പുരസ്കാരം നേടി.

ഇന്ത്യയിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് ചിത്രമായി 1955-ൽ പുറത്തുവന്ന ന്യൂസ്പേപ്പർ ബോയ്. തിരശ്ശീലയില്‍ നിറം ചേര്‍ത്ത് 1961ല്‍ കണ്ടം ബെച്ച കോട്ടെത്തി. ഇതിന് തുടര്‍ച്ചയെന്നോണം മലയാള സിനിമയുടെ നാഴിക കല്ലായി ഒട്ടനവധി സിനിമകള്‍.

അടൂര്‍ ഗോപാലകൃഷ്ണന്‍റെയും ജി അരവിന്ദന്‍റെയും വരവോടെ മലയാള ചലച്ചിത്രം ലോക സ്ക്രീനില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. 1972ല്‍ പുറത്തിറങ്ങിയ അടൂരിന്റെ സ്വയം വരം അതുവരെയുണ്ടായിരുന്ന സിനിമാ ഭാഷയെ തിരുത്തുന്നതായിരുന്നു.

1975-ൽ സ്വപ്നാടനത്തിലൂടെ കെ.ജി. ജോർജ് പുതുവഴികള്‍ തേടി. പുതിയ നിറങ്ങളും ദൃശ്യ ഭാഷയുമായി ഭരതനും പത്മരാജനും. വേറിട്ട വഴിയില്‍ ജോണ്‍ എബ്രഹാമും നടന്നു. അവര്‍ മതേതര കേരളത്തെ സിനിമയിലൂടെ കണ്ടു.

മലയാള ചലച്ചിത്രത്തിന്റെ കഥാ പരിസരം അറുപത് വര്‍ഷം കൊണ്ട് എവിടെയെത്തിയെന്നതും ശ്രദ്ധേയമാണ്. കാലങ്ങളായി മതവിഭാഗങ്ങളെ ബിംബ‌വത്കരിക്കാന്‍ ബോധ പൂര്‍വ്വമായ ശ്രമം നടന്നു. അച്ചടിക്കപ്പുറം സംസാരത്തില്‍ മലയാള ഭാഷ പലതാകുമ്പോള്‍ ചില നാട്ടുഭാഷ മാത്രം മലയാളമായി മാറുന്നത് നാം കണ്ടു. ജാതിയമായ വേര്‍തിരിവ് അവസാനിപ്പിച്ച നാം 80കളിലും 90 കളിലുമിറങ്ങിയ കച്ചവട സിനിമകളിലൂടെ ജാതിയ, രാഷ്ട്രീയ, സാമ്പത്തിക അയിത്തത്തെ തിരിച്ച് പിടിച്ചു, അപ്പോഴും രാഷ്ട്രീയമായി ചെറുത്ത് നില്‍പ് കാട്ടി ചില മലയാള സിനിമകള്‍ മുഖ്യധാരയില്‍ വന്നു. കേരളത്തിന്റെ യഥാര്‍ത്ഥ ചരിത്രം സിനിമയിലൂടെ പറഞ്ഞ് വെക്കാന്‍ അവര്‍ക്കാകട്ടെ.