LiveTV

Live

Kerala

കൊച്ചി മെട്രോ: മൂന്നംഗ ഫ്രഞ്ച് സംഘമെത്തി

കൊച്ചി മെട്രോ: മൂന്നംഗ ഫ്രഞ്ച് സംഘമെത്തി
Summary
കൊച്ചി ഡിഎംആര്‍സിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് കെഎംആര്‍എല്‍ ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു.

കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നതിനുമായി മൂന്നംഗ ഫ്രഞ്ച് സംഘം കൊച്ചിയിലെത്തി. കൊച്ചി ഡിഎംആര്‍സിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് കെഎംആര്‍എല്‍ ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. വൈറ്റില ഹബ്ബ് മുതല്‍ കാക്കനാട് വരെയുള്ള പുതിയ പാതയുടെ കാര്യം സംഘം ചര്‍ച്ച ചെയ്തു. കേന്ദ്ര സര്‍ക്കാരും കെഎംആര്‍എല്ലും തമ്മിലുള്ള ചര്‍ച്ച ഈ മാസം 9നും പത്തിനും നടക്കും. ഭൂമിയേറ്റെടുക്കുന്നതിലെ കാലതാമസം നിര്‍മാണപ്രവൃത്തി വൈകിപ്പിക്കുന്നതായി കെഎംആര്‍എല്‍ പറഞ്ഞു.