LiveTV

Live

Kerala

തലാഖും മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കണമെന്ന് സിപിഎം വനിതാസംഘടന

തലാഖും മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കണമെന്ന് സിപിഎം വനിതാസംഘടന
Summary
മുത്തലാഖും ഏകപക്ഷീയമായ പുരുഷാധികാര നിയമങ്ങളാണ്.ബഹുഭാര്യത്വവും നിരോധിക്കണം.ഏക സിവില്‍കോഡ് നടപ്പാക്കുമ്പോള്‍ വ്യക്തി നിയമത്തിലെ തുല്യത ഉറപ്പാക്കണമെന്നും

മുസ്‍ലിം വിവാഹ മോചന നിയമമായ തലാഖിനെതിരെ സി പി എം വനിതാ സംഘടന. മുത്തലാഖ് മാത്രമല്ല, തലാഖും നിരോധിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സതീദേവി ആവശ്യപ്പെട്ടു. എന്നാല്‍ ഇവരുടെ നിലപാടിനെ തള്ളി മുതുര്‍ന്ന സി പി എം നേതാവ് ടി കെ ഹംസ രംഗത്തെത്തി.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി കാസര്‍കോഡ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുസ്ലിം വിവാഹ മോചന നിയമത്തിനെതിരെ രംഗത്തെത്തിയത്. തലാഖും മുത്തലാഖും ഏകപക്ഷീയമായ പുരുഷാധികാര നിയമങ്ങളാണെന്നും അത് നിരോധിക്കണമെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി സതീദേവി ആവശ്യപ്പെട്ടു.

സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സതീദേവിയുടെ വിശദീകരണം. എന്നാല്‍ ഈ വാദം തള്ളിയ മുതുര്‍ന്ന സി പി എം നേതാവ് ടി കെ ഹംസ, സതീദോവി പറഞ്ഞതിനെക്കുറിച്ച് അവര്‍ തന്നെ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മുത്തലാഖിനെക്കുറിച്ചാണ് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചതെന്ന് അസോസിയേഷന്‍ വിശദീകരിച്ചു.

സതീദേവിയുടെ പരാമര്ശങ്ങളെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നതോടെ സി പി എം നേതാക്കള്‍ ഇടപെട്ട് വാര്‍ത്താ സമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്തു.

വിവാഹമോചനവും ബഹുഭാര്യാത്വവും നിരോധിക്കണമെന്ന മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.സതീദേവിയുടെ ആവശ്യം വിവരക്കേടാണെന്ന് എസ് കെ എസ് എസ് എഫ്. വിവാഹ മോചനക്കാര്യത്തിലെ മതനിയമങ്ങള്‍ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അതത് സമൂഹമാണ് നിയന്ത്രിക്കേണ്ടത്. സതീദേവിയുടേത് വാര്‍ത്തയില്‍ ഇടം നേടാനുള്ള ശ്രമമാണെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.