LiveTV

Live

Kerala

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മര്‍‌ദ്ദനമേറ്റു

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മര്‍‌ദ്ദനമേറ്റു
Summary
പിന്നില്‍ എം എസ് എഫും യൂത്ത് ലീഗുമെന്ന് എസ് എഫ് ഐ

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ പുറത്തുനിന്നെത്തിയ സംഘം മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തിനു പിന്നില്‍ എം എസ് എഫും യൂത്ത് ലീഗുമാണെന്നാണ് എസ് എഫ് ഐയുടെ ആരോപണം.

എന്നാല്‍ എം എസ് എഫ് അടക്കമുള്ള സംഘടനകളെ ക്യാമ്പസില്‍ പ്രവര്‍ത്തിക്കാന്‍‌ എസ് എഫ് ഐ അനുവദിക്കുന്നില്ലെന്നും അക്രമത്തിനുപിന്നില്‍ തങ്ങളല്ലെന്നും യൂത്ത് ലീഗ് നേതാക്കള്‍ വ്യക്തമാക്കി. എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.