LiveTV

Live

Kerala

തണ്ണീര്‍തടം നികത്തി നിര്‍മ്മാതാക്കള്‍ ഫ്ലാറ്റ് പണിയുന്നു; എതിര്‍പ്പുമായി പ്രദേശവാസികള്‍

തണ്ണീര്‍തടം നികത്തി നിര്‍മ്മാതാക്കള്‍ ഫ്ലാറ്റ് പണിയുന്നു; എതിര്‍പ്പുമായി പ്രദേശവാസികള്‍
Summary
രേഖകള്‍ അനുകൂലമാണെന്ന് നാഷണല്‍ ബില്‍ഡേഴ്സ്

എറണാകുളം കളമശ്ശേരിയില്‍ തണ്ണീര്‍തടം നികത്തി ഫ്ലാറ്റ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭം ശക്തമാക്കുന്നു. കളമശ്ശേരി മേത്തര്‍നഗര്‍ റസിഡന്റ്സ് അസോസിയേഷന്‍ നഗറിലെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് നാഷണല്‍ ബില്‍ഡേഴ്സ് ഫ്ളാറ്റ് നിര്‍മ്മാണത്തിന് തയ്യാറെടുക്കുന്നത്.

പ്രത്യക്ഷത്തില്‍ തന്നെ തണ്ണീര്‍തടമെന്ന് വ്യക്തമാകുന്ന ഈ പ്രദേശത്ത് ഫ്ലാറ്റ് നിര്‍മ്മാണത്തിനായുള്ള സാധന സാമഗ്രഹികള്‍ എത്തിക്കൊണ്ടിരിക്കുന്നു. ചുറ്റുവട്ടത്തുമുള്ള 150ഓളം വരുന്ന പ്രദേശവാസികളാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ എതിര്‍പ്പുമായി മുന്നോട്ടു വന്നിരിക്കുന്നത്

നാട്ടുകാര്‍ കളമശ്ശേരി മുനിസിപ്പാലിറ്റിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ സമ്പാദിച്ചെങ്കിലും നാഷണല്‍ ബില്‍ഡേഴ്സ് ലാന്റ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേയെ മറികടന്നു. ഇതിനിടെ ഈ സ്ഥലം അടുത്ത കാലം വരെ കൃഷി നടന്നിരുന്ന സ്ഥലമാണെന്ന് കളമശ്ശേരി കൃഷി ഓഫീസര്‍ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

സംഭവത്തില്‍ പൊലീസ് ഇടപ്പെട്ടതോടെ നിര്‍മ്മാണം തല്‍ക്കാലം നിര്‍ത്തിവെക്കാനാണ് നിര്‍മ്മാതക്കള്‍ തീരുമാനിച്ചത്. അതേ സമയം സ്ഥലം സംബന്ധിച്ച എല്ലാരേഖകളും കൃത്യമാണെന്നും നിയമാനുസൃതമായാണ് തങ്ങള്‍ നിര്‍മ്മാണം നടത്തുന്നതെന്നും നാഷണല്‍ ബില്‍ഡേഴ്സ് മീഡിയവണിനോട് പറഞ്ഞു.